പേജുകള്‍‌

04 മാർച്ച് 2014

.....നഷീദ ഷരീഫി ന്‍റെ കവിതകള്‍ ...

                                                                      **** കാഴ്ച്ച*** 
.....കാഴ് ച്ച....   
ഇരുട്ടിലലിഞ്ഞ കണ്ണുകളില്‍  ചിന്തകള്‍ കൊണ്ടൊരു 
വര്‍ണ്ണ കാഴ്ച്ച ഞാന്‍ സൃഷ്ട്ടിച്ചു ...
താഴിട്ടു പൂട്ടിയ ചിന്തകളെ   ഒരു കുഞ്ഞു പൂവിന്
ഇതളുകളായി   എന്‍റെ വിരലുകള്‍ തുന്നികൊടുത്തു .
കണ്ണിന് അറിയാത്ത കാഴ്ച്ചകള്‍   കൊണ്ട്  ഞാനൊരു 
കൂടാരം പണിതു....
ആകാശത്തി ന്‍റെ  അനന്തതയില്‍  പഞ്ഞി കെട്ടുകള്‍ കൊണ്ട് 
തൂവല്‍ സ്പര്‍ശമേകാന്‍  ഞാന്‍ വിരിപ്പൊരുക്കി ...
ഇടയ്കെപ്പോഴോ.......
ഭൂമിയിലെ കാഴ്ച്ച കള്‍  വിരുന്നുകാരായി .
പൂ ത്തുലഞ്ഞു നില്‍ക്കുന്ന ചെമ്പക പൂവി ന്‍റെ  സുഗന്ധം 
ഒരു കാറ്റി ലുണര്‍ത്തി   എന്നെ കൊതിപ്പികുന്നുണ്ട്..
പൂവിലെ തേന്‍ നുകരാന്‍
കിളികളും ശലഭങ്ങളും      കേള്‍ക്കാന്‍ കൊതിച്ച പാട്ടിലെ നര്‍ത്തകരായി., 
നിറങ്ങളെ കുറിച്ച് അറിയാത്ത ഞാന്‍ 
വര്‍ണ്ണങ്ങള്‍ കൊണ്ട് സ്വപ്പ്നങ്ങള്‍ നെയിതു ......
പെട്ടന്ന് മനസ്സില്‍ പൈയ്ത മഴയില്‍ .
ജീവിത സ്വപ്പ്നങ്ങള്‍ നെയിതോരമ്മ ക്കിളിയുടെ തേങ്ങല്‍ കേള്‍ക്കുന്നുണ്ട് ...

മഴയ്ക്ക് സക്തി യേകി ഉണങ്ങാത്ത  മുറിപാടിന്‍റെ വേദനകള്‍ 
തിന്നുന്ന വരുടെ     കരച്ചില്‍ ഉയര്‍ന്നുവന്നു .
പിഞ്ചു കുഞ്ഞു ങ്ങളുടെ കരച്ചില്‍ കേട്ടപ്പോള്‍ 
എന്‍റെ കാതുകളെ ഞാന്‍ പൊത്തി പിടിച്ചു ..
അന്ധ കാരത്തില്‍ നിന്ന് വെളിച്ചത്തി ലേക്കുള്ള ദൂരമെന്തന്നു കണ്ണുകള്‍കറിയില്ലങ്കിലും .........
കാഴ്ച്ചകള്‍ കണ്ണിനു മുന്നില്‍ നിറയുമ്പോള്‍ കണ്ണുകളെ ഞാന്‍ മുറുക്കെ ചിമ്മി ..

ഭൂമി മാതാവിന്‍റെ മാറ് പിളര്‍ന്നും കൊതി തീരാത്ത മനുഷ്യന്‍റെ 
ആഗ്രഹങ്ങള്‍ കേള്‍ക്കും ഭോള്‍ ...
മിഴി നീരുവറ്റിയ കണ്ണുകള്‍  നീ രുറവയ്ക്ക്  വേണ്ടി ശ്രമിക്കുന്നുണ്ട് ... 

എന്‍റെ പാദങ്ങള്‍ ഭൂമിയുടെ നെഞ്ചില്‍ പതിപ്പിക്യാന്‍ 
ഊന്നു വടിയുടെ ആവശ്യ മുണ്ടെനിക്ക് .
എന്‍റെ പാത കളില്‍ നീ കൈയ് ചേര്‍ത്തി രുന്നെങ്കില്‍ 
ഇനിയും ആട് ജീവിത മാകാതിരിക്യാന്‍ ഞാനൊരു ശ്രമം നടത്തും .

കാഴ്ച്ചകള്‍ തീ ര്‍ക്കുന്ന ഭയം ഈ ഇരുട്ടിലും ഞാന്‍ നിങ്ങളില്‍ കാണുന്നു .
എന്‍റെ കണ്ണിന്‍റെ അന്ധത നിങ്ങളുടെ മനസ്സിന്‍റെ അന്ധത 
അന്തരം ഒന്നുമാത്രം ...
നിങ്ങള്‍ കാഴ്ച്ചയുടെ വാതില്‍ അടച്ചുപിടിക്കും ഭോള്‍ 
എന്‍റെ മനസ്സെനിക്ക് കാഴ്ച്ചയിലേകൊരു 

വാതില്‍ തുറക്കുന്നു ...
**********************
....നഷീ ദ ഷരീഫ്...ജീവിത മവസാനിപ്പിക്യാന്‍ 
കടലിലേക്ക്‌ 
നടന്നടുത്ത കാലുകള്‍ ക്കടിയില്‍ 
കിടന്നായിരം 
മണല്‍ ത്തരികള്‍ 
...ജീ വനുവേണ്ടി കേഴുന്നുണ്ടായിരുന്നു ...
********************
....നഷീ ദ ഷരീഫ്...

2 അഭിപ്രായങ്ങൾ:

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

കാഴ്ച്ചകള്‍ തീര്‍ക്കുന്ന ഭയം ഈ ഇരുട്ടിലും ഞാന്‍ നിങ്ങളില്‍ കാണുന്നു .
എന്‍റെ കണ്ണിന്‍റെ അന്ധത നിങ്ങളുടെ മനസ്സിന്‍റെ അന്ധത
അന്തരം ഒന്നുമാത്രം ...
നിങ്ങള്‍ കാഴ്ച്ചയുടെ വാതില്‍ അടച്ചുപിടിക്കുമ്പോൾ
എന്‍റെ മനസ്സെനിക്ക് ആനന്ദക്കാഴ്ച്ചകൾ നൽകുന്നു

Pradeep Kumar പറഞ്ഞു...

മികച്ച കവിത.....