പേജുകള്‍‌

27 ഓഗസ്റ്റ് 2011

കഥ പോലെ ജീവിതം.

>പ്രിയ കൂട്ടുകാരാ  ,, നിനക്ക്  സുഖമല്ലേ എനിക്ക് സുഖമാണെന്ന് പറയുവാനാവില്ല,,ജീവിതം വീണ്ടും വീണ്ടും വരണ്ടുണങ്ങുന്നു,, നിന്നെ സന്തോ ഷിപ്പിക്യാന്‍ ന്നല്ലവരികള്‍ കുത്തി കുറിക്യാന്‍ എനിക്യാവുന്നില്ല ,, കരഞ്ഞു തീര്‍ത്ത കണ്ണിരിന്‍റെ അളവ് നോക്കിയാല്‍ തിട്ട പെടുത്താന്‍ കഴിയാത്തത്ര ,,ഇന്നെന്‍റെ മനസ്സ് വരണ്ടുണങ്ങിയ മരുഭൂമി പോലെയായിരിക്കുന്നു ,,ചുട്ടുപൊള്ളുന്നത് കൊണ്ടായിരിക്യാം ആരുംകട,ഇന്നലേയും ഞാന്‍ അയാളെ  കണ്ടു എന്‍റെ വെറുപ്പ്‌ പ്രകടിപ്പിക്യാന്‍ അയാളുടെ മുഖ ത്തേക്കുപോലും നോക്കിയില്ല , എനിക്യയാളെ വെറുപ്പാണ്,,മക്കളെ അയാളിലേക്ക് അടുപ്പിക്യാനുള്ളശ്രമം പൂര്‍ണതയില്‍ എത്തിയിരിക്കുന്നു,,എനിക്ക് തടുക്കുവാന്‍   കഴിയാത്തത്ര മക്കള്‍ വളര്‍ന്നു  ,അപ്പു മാത്രമാണ് എന്‍റെ  ആശ്വാസം ഒരുപക്ഷെ വൈകാതെ അവനുംപോയേക്യാം. ഞാന്‍ നിസ്സാഹ്കയാ  അബ്ദു , നീ പറയുന്ന പോലെ മനസ്സ് പാകപ്പെടുത്തി യെടുക്കാന്‍ എനിക്യാവുന്നില്ല,, പരസ്ത്രി ബെന്തവും, മദ്യ പാനവും കുല ത്തൊഴിലാക്കിയ ഒരാളോടപ്പം ഇനിയും ഹോ,, വയ്യ വയ്യ, ഒരു ത്തിരിച്ചുപോക്ക് ഒരിക്യലും ഇനി ഉണ്ടാകില്ല,, മക്കളാണ്എന്‍റെ  ദു;ഖം, അവരെന്നെ  മനസ്സിലാക്കിയില്ല ഞാന്‍ പറഞ്ഞി രുന്നല്ലോ ചിത്തിരയും ചാദുരിയും ഹോസ്റ്റലിലാന്ന്  എനിക്ക് വിളിക്യാറൊ വരാറൊ ഇല്ല,, എന്‍റെ ചെറിയ വരുമാനത്തിന്‍റെ ഭൂരി ഭാകവും, അവരുടെ വിദ്യഭ്യാസത്തിന് വേണ്ടി ഞാന്‍ ചിലവിടുന്നു,, വളര്‍ത്തി വലുതാക്കി സ്വന്തം കാലില്‍ ന്നില്‍ക്കാന്‍ കെല്‍പ്പുളള വരാക്കി അവരുടെ വളര്‍ച്ചയുടെ ഒരു കട്ടത്തിലും അയാള്‍ തിരിഞ്ഞു നോക്കിയില്ല,,, വന്നിരുന്നെങ്കില്‍ ആ ട്ടിപായിച്ചെനെഞാന്‍,, അത് വേറെക്കാര്യം,, എന്നെ മക്കള്‍ക്ക് വേണ്ടാതായി, കഴിഞ്ഞ ഓണത്തിന് ഫോണ്‍ ചൈ തപ്പോള്‍  അബ്ദു ച്ചോതി  ച്ചില്ലേ മക്കള്‍ വന്നിരുന്നോഎന്ന്,, വന്നു എന്നുഞ്ഞാന്‍ കള്ളം പറഞ്ഞു അവര്‍ പോയത് അച്ഛന്‍റെ അടുത്തേക്കായിരുന്നു,, ഒന്ന് വിളിക്യ പോലും ചൈ തില്ല ,, അപ്പു ച്ചെറിയ കുട്ടിയെല്ലേ കുറേകരഞ്ഞു,, ഭര്‍ത്താവില്‍ നിന്നും  അകലാന്‍ എനിക്ക് വെക്തമായ കാരണങ്ങള്‍ ഉണ്ടായിരുന്നു... മക്കള്‍ക്ക് എന്നില്‍ ന്നിന്നും അകലാന്‍ എന്ത് കാരണങ്ങളായിരിന്നിരിക്കും ഉണ്ടായിരുന്നത്, അബ്ദു പറയാറുള്ളതു പോലെ എന്‍റെ കര്‍സ്സന   സൊഭാവമായിരുന്നോ കാരണം,, അതിനെ ന്യായികരിക്യാന്‍ ആര്‍ക്കാണു കഴിയുക പ്രായപൂര്‍ത്തി കഴിഞ്ഞ രണ്ടു പെണ്മക്കളുടെ അമ്മയല്ലേഞാന്‍,,ഇത്രക്കും അവരെ എത്തിച്ചല്ലോ എന്ന ആശ്വാസം മാത്രമാണെനിക്കുള്ളത് ചുവടുകൾ ക്കാലിടറുന്നു, ഞാന്‍ പലപ്പോഴും പറയാറില്ലേ,, ഇനി അതുതെന്നെ ചെയ്യണം ഏതങ്കി ലും ആശ്രമത്തിലേക്ക് ചേക്കേറാന്‍ മടുത്തുസുഹൃത്തേ ... എല്ലാ കത്തുകളെയും പോലെ ഈ കത്തും ബോറടിപ്പിച്ചു അല്ലെ,,, അറിയാലോ മനപൂര്‍വ്വ മല്ലാന്ന് ,,എങ്ങിനെ എഴുതി യാലും ഇങ്ങിനെയേ ആകൂ അക്ഷരങ്ങള്‍ വഴങ്ങുന്നില്ല ,എല്ലാ കത്തിലും നിന്‍റെ വിശേഷങ്ങള്‍ ചോതിക്യാന്‍ കഴിയാറില്ല , നിനക്കോര്‍മ്മയുണ്ടോ ന്നമ്മള്‍ സുഹൃത്തുക്കളായിട്ട് എത്ര കാലമായെന്ന്, പത്തുവര്‍ഷം കഴിഞ്ഞു,,, എന്നിട്ടും നമുക്കൊന്ന്  നേരില്‍ കാണുവാന്‍ കഴിഞ്ഞില്ലല്ലോ,, ആ ദുഖം മനസ്സിലുണ്ട് എന്നാലും അക്ഷരങ്ങളിലുടേയും വാക്കുകളിലൂടെയും നീ പകര്‍ന്നു തന്ന സ്നേഹവും ദൈര്യവും  .എന്‍റെ മനസ്സിലുണ്ട് അത് മായാതെഞാന്‍  കാത്ത് സൂക്ഷിക്കും                                                                      സ്നേഹത്തോടെ  റീന ടീച്ചര്‍...
                                                                        കത്ത് ഒരാവര്‍ത്തി കൂടെ ഞാന്‍ വായിച്ചു ടീച്ചറുടെ എല്ലാകത്തുകളും എന്നെ ഏറെ നൊംബര പെടുത്താറുണ്ട് നമ്മള്‍ പരിജയപെട്ടിട്ട് പത്തുവര്‍ഷം കഴിഞ്ഞു എന്നഓര്‍മ്മ പെടുത്തല്‍ എന്‍റെ മനസ്സ് പിറകോട്ടുപോയി. സ്നേഹത്തിന്‍റെ ക്കുളിര്‍ തന്നലായി പറന്നെത്തിയിരുന്ന ടീച്ചറുടെ കത്തുകള്‍ എനിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു,, ഒരുതൂലികാ സൗഹൃദ  വേതിയിലൂ ടെയാണ് ഞാന്‍ റീനയെ പരിജയപെടുന്നത് കലാമണ്ഡലം റീന എന്നാണ് എന്നെപരിജയപെടുത്തിയത്, ഞങ്ങളുടെ പരിജയം നല്ല സൗഹൃദ ത്തില്‍ എത്തി മാസത്തില്‍ മൂന്നും നാലും കത്തുകള്‍ അവരെനിക്ക് അയക്കുമായിരുന്നു,, അതുപോലെ ഞാനും സുധീര്‍ ഗമായ കത്തുകള്‍ എഴുതി, കത്തില്‍ നിന്ന് ഫോണിലേക്ക് വഴിമാറിയപ്പോഴും മാസത്തില്‍ ഒരു കത്തെങ്കിലും അവരെനിക്ക്  അയക്കുമായിരുന്നു,,കലാമണ്ഡലത്തില്‍ നിന്നും ടിപ്ലോമയോടെ പാസായ ആ ളാണ് ടീച്ചര്‍, എന്നറിഞ്ഞപ്പോള്‍ എനിക്ക് അവരോട്  ബഹുമാനമായിരുന്നു, പരിജയപെട്ട് കുറേ  നാളുകള്‍ക്ക്   ശേഷമാണ് ജീവിത പുസ്ത്തകത്തിന്‍റെ താളുകള്‍ എനിക്കയക്കുന്ന കത്തുകളിലുടെ  ടീച്ചര്‍  തുറക്കാന്‍ തുടങ്ങിയത്,, അമ്മയുടെ മരണശേഷം അച്ഛന്‍റെ ശിക്ഷ ണത്തില്‍ വളര്‍ന്നതും അച്ഛന്‍റെ മരണവും കലാമണ്ഡലത്തിലെ വിദ്യാര്‍ത്തി ജീവിതവും,, അങ്ങിനെ നൂറുകുട്ടം കാര്യങ്ങള്‍,, പിന്നെയും കുറേ  കഴിഞ്ഞാണ് ദാംബത്യത്തിലെ പൊരുത്ത കേടുകളെ കുറിച്ച് എഴുതി ത്തുടങ്ങിയത്, പിനീട് വരാറുള്ള കത്തുകളിലേറെയും വേദനയുടെയും കണ്ണിരിന്‍റെയും ന്നനവുള്ളവയായിരുന്നു,,കൂറ്റനാട്ടെ വലിയൊരു ത്തറവാട്ടിലെ അങ്കമായിരുന്നു ടീച്ചര്‍ നിലംബൂരുള്ള   ഒരുബെന്തു കൂടിയായ  ഒരാളായിരുന്നു ടീച്ചറുടെ ഭര്‍ത്താവ്,, മൂന്ന് മക്കളായിരുന്നുഅവര്‍ക്ക് , മക്കള്‍ രണ്ടുപേര്‍ ഹോസ്റ്റലില്‍ നിന്നായിരുന്നു പഠിച്ചിരുന്നത്,, മക്കളെ കുറിച്ചുള്ള വേവലാതിയായിരുന്നു അവര്‍ക്ക്  ഏറെയും  ,, പിന്നെ പിന്നെ, കത്തുകളുടെ എണ്ണംകുറഞ്ഞു, എനിക്കും ജോലിത്തിരക്ക് കാരണം കത്തുകളില്‍ ശ്രദ്ദിക്യാന്‍ കഴിഞ്ഞില്ല ,,ഞാനെന്‍റെ സ്വകാര്യ ദു;ഖങ്ങളൊന്നും ടീച്ചര്‍ക്കയക്കുന്ന കത്തുകളില്‍ എഴുതാറില്ല ,, നാട്ടില്‍ ലീവിനു പോകും ബോഴൊക്കെ കരുതും ടീച്ചറുടെനാട്ടില്‍ പോകണം അവരെയും മക്കളെയും കാണണം എന്നൊക്കെ, പക്ഷെ അതിനും കഴിയാറില്ല,, ഒരിക്യല്‍ ടീച്ചറുടെ ഫോട്ടം ആവശ്യ പെട്ടുകൊണ്ട് ഞാന്‍ കത്തെഴുതി ,, അതിനു വന്നമറുപടി ഇങ്ങനെ യായിരുന്നു,, നീ അയക്കുന്ന കത്തിലെ അക്ഷരങ്ങളിലുടെ ഞാന്‍ ശരിക്കും നിന്നെകാണുന്നുണ്ട് നിനക്കും  അങ്ങിനെ കണ്ടാല്‍ പോരെ,, പിനെ എന്തിനാ ഒരു ഫോട്ടം അബ്ദു ,,? അവര്‍ പറഞ്ഞത് ശരിയായിരുന്നു,, കണ്ടിട്ടില്ലങ്കിലും എന്‍റെ മനസ്സില്‍ അവരുടെ രൂപംപതിഞ്ഞു കിടന്നിരുന്നു ,,എന്നാലും ഇനി നാട്ടില്‍ പോകുമ്പോള്‍ അവരെ കാണാന്‍ പോകണം എന്ന് മനസ്സിലുറപ്പിച്ചു ,, പക്ഷെ അപോഴൊക്കെ അവര്‍ വീടുകള്‍ മാറികൊണ്ടിരുന്നു,,കത്തുകളുടെ എണ്ണംവും  കുറഞ്ഞു,, ഫോണ്‍ ചൈ താല്‍  കിട്ടാതെയായി,,ക്കൂറ്റനാട് നിന്നും  നിലംബൂരിലേക്കും അവിടെനിന്ന് ഗൂടല്ലുരിലേക്കും ഒടുവില്‍
കോയമ്പത്തൂരിലേക്കും  പറിച്ചു നടുകയായിരുന്നു ടീച്ചറുടെ ജീവിതം,, ഗൂടല്ലുരിലെ ഒരു വിദ്യാലയത്തില്‍ ഡാന്‍സ്‌ ടീച്ചറായിരുന്നു,,കൂടാതെ പുറത്തുള്ള കുട്ടികള്‍ക്ക് വീട്ടിലും ഗ്ലാസെടുത്തിരുന്നു,,പിന്നെയും നാളുകളേറെ കടന്നുപോയി ,,ഭര്‍ത്താവിന്‍റെ ദുര്‍നടപ്പും  പ്രശ്നങ്ങളും സഹകരിച്ചു പോകാനാവുന്നില്ല മടുത്തു. മക്കളെ കുറിച്ചോര്‍ക്കുമ്പോള്‍
‍അതിനും കഴിയുന്നില്ല. പിനീടുവന്ന കത്തില്‍ ഇങ്ങനെ എഴുതിയിരുന്നു .അബ്ദു.. ഞാ‍ന്‍ ന്നിലംബുര് വിട്ടു. അയാളേയും...?        മക്കളും ഞാനും ഇപ്പോള്‍ ഗൂടല്ലുരാണ് താമസം ചെറിയ ഒരു ജോലിയും ശരിയായിട്ടുണ്ട് ,,, അഡ്രസ്സ് ഇല്ലാത്ത ഒരു കത്തായിരുന്നു അത് പിനീട് ടീച്ചര്‍ക്ക് കത്തയകാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല ,,എന്നാലും മറുപടി പ്രതീക്ഷിക്യാത്ത കത്തുകള്‍ വല്ലപ്പോഴും അവരെനിക്ക് അയക്കാറുണ്ട് ഒടുവില്‍ എനിക്കുവന്ന കത്ത്  കോയമ്പത്തൂരില്‍
‍ നിന്നായിരുന്നു  ,,അതിലും അഡ്രസ്സ് ഉണ്ടായിരുന്നില്ല,, ഒടുവിലായി          ആ കത്ത് വന്നിട്ട് ഇപ്പോള്‍ ഒന്നരവര്‍ഷം കഴിഞ്ഞു,, ഒരു കഥ പോലെ എഴുതി ഫലിപ്പിക്യാ‍ന്‍ കഴിയാത്ത,, സംഗീര്‍ണ മായ  ജീവിതമായിരുന്നു, അവരുടേത്,, നീണ്ട പത്തുവര്‍ഷങ്ങള്‍ സ്നേഹത്തിന്‍റെ നൊംബരം തീര്‍ക്കു കയായിരുന്നു അവര്‍,, മനസ്സില്‍ പ്പതിഞ്ഞ ആ കാണാചിത്രം ഞാനെന്നും പൊടി തട്ടി സൂക്ഷിക്കുന്നു,,,?
ഇനിയും കത്തുകള്‍ വരും എന്ന പ്രതീക്ഷയില്‍,,,
*****************

അഭിപ്രായങ്ങളൊന്നുമില്ല: