പേജുകള്‍‌

26 ഓഗസ്റ്റ് 2011

എങ്കില്‍ ന്നിങ്ങള്‍പറയൂ പ്രവാസം സുന്ദരമാണോ,,

വര്‍ഷാ വര്‍ഷം മലകയറുന്ന അയ്യപ്പ മാരെ പോലെയാണോ ഓരോ പ്രവാസിയും ഒരു കെട്ട് അങ്ങോട്ടും ഒരു കെട്ട് ഇങ്ങോട്ടും,, പ്രാരാപ്തങ്ങളുടെയും വേതനയുടെയും കെട്ടുമായി വിമാനം കയറുന്ന നമ്മള്‍ കല്ലും മുള്ളും നിറഞ്ഞ ഒന്നോ രണ്ടോ വര്‍ഷം പൂര്‍ത്തി യാക്കുന്നു,, ക്രിത്തിമത്ത ത്തിന്‍റെ താണെങ്കിലും ഒരു കെട്ടുമായി അങ്ങോട്ട്‌,, അത്രയും കാലം ‍നോയിമ്പും നോറ്റു പ്രാർത്ഥന യോടെ കാത്തിരുന്ന വരുടെ അടുത്തേക്ക്‌,, ഇങ്ങിനെയാണോ ‌ ഒരു സാധാരണ പ്രവാസിയുടെ ജീവിതം ക്രമീകരിക്യപെട്ടിട്ടുള്ളത്, നാട്ടിലെത്തിയാല്‍ ഒരു ചോദ്യ ചിന്നം പോലെയാണോ നമ്മള്‍, ??? നമുക്ക് പ്രവാസിയെന്ന പേര് ആരാണ് നല്‍കിയത് , അവര്‍ക്ക് നമ്മള്‍ എന്തെങ്കിലും സമ്മാനം കൊടു ക്കേണ്ടതുണ്ടോ,,, നമ്മളൊരു കറവ പശുവാണോ,, നമ്മളേ കുറിച്ച് നാട്ടി ലുള്ളവരുടെ ധാരണ എന്താണ്,, പത്തു വര്‍ഷത്തില്‍ പത്തുമാസത്തെ ദാമ്പത്യം, പ്രവാസിക്ക് അത്രയും മതി എന്നാണോ,,,മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കും ബോള്‍ സ്വയം ജീവിക്യാന്‍ നമ്മള്‍ മറക്കുന്നുണ്ടോ,,??? മോജനമില്ലാത്ത നരഗ മാണോ പ്രവാസം,???, പ്രിയ കൂട്ടുകാരെ ഇത്രയും ഞാന്‍ ചിന്തിച്ചതില്‍ തെറ്റുണ്ടോ,, എങ്കില്‍ നിങ്ങള്‍ പറയൂ പ്രവാസം സുന്ദരമാണോ അതി സുന്ദരമാണോ,,,,???

അഭിപ്രായങ്ങളൊന്നുമില്ല: