പേജുകള്‍‌

26 ഓഗസ്റ്റ് 2011

അജ്ഞാത ജടങ്ങള്‍




അബു ദാബി കോര്‍നേഷിലെ ക്ലോക്ട്ടവറും കടന്ന് മെല്ലെ റൂമിലേ ക്ക്‌ന്നടക്കും ബോഴാണ്. ഞാന്‍ അയാളെ കണ്ടത്. തനികെതിരെ ദ്രിധിയില്‍
വന്ന് റ്റാക്സി കയറി സ്ഥലം വിട്ട അയാളെ ഞാന്‍ ‍ശരിക്കുംകണ്ടു റ്റാക്സി കണ്മുന്നില്‍ നിന്ന് മറഞ്ഞിട്ടും തുടര്‍ന്നു നടക്കാനോ ചിന്തയില്‍ നിന്നുണരാനോ എനിക്യായില്ല,  അതേരൂപവും  ഭാവവും  അത് ബാബു വല്ലായെന്ന് കരുതുവാനും എനിക്യായില്ല,
 തുടര്‍ന്നുള്ള എല്ലാ ദിവസങ്ങളിലും എന്‍റെ കണ്ണുകള്‍ ‍അയാളെതിരഞ്ഞു, ഒരിടത്തും പിനീട് അയാളെ കണ്ടത്താനായില്ല,,
ഉറക്കം നഷ്ട്ടപെട്ട രാത്രികളിലെ എന്‍റെ ദിവസങ്ങള്‍ ബാബുവിന്‍റെ ഓര്‍ മ്മകളില്‍ അവന്‍ തീര്‍ത്ത സാഹ്യാന സന്ധ്യ കളില്‍ ജീവിത യാഥാര്‍ തത്തിന്‍റെ നേരുറങ്ങും കഥകളില്‍. സ്വയം കഥാപാത്ര മാവുക യായിരുന്നു. ബാബുഭായി,,,

ഓര്‍മ്മ കളുണര്‍ ത്തിയ മനസ്സുമായി തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴും. എവിടെ യൊക്കയോ അലയുകയായിരുന്നു മനസ്സ്,,   ജീവിത യാത്രക്കിടയില്‍ എപ്പോഴോ വീണ്‌കിട്ടിയ ഒരു സൌഹൃദം   വേദനകള്‍ തീര്‍ത്തു കടന്നു പോയ ബാബു എന്ന സുഹൃത്തിനെ കുറിച്ചുള്ള ഓര്‍ മ്മകള്‍ ഇന്നും മനസ്സില്‍ ‍പച്ച പിടിച്ചിരികുന്നത് കൊണ്ടല്ലേ. ബാബുവിനെ പോലെ അയാളെ കണ്ടപ്പോള്‍ ചലനശേഷി പോലും നഷ്ട്ടമായത് കാലങ്ങള്‍ എത്രകഴിഞ്ഞു ,, ഒരു പക്ഷെ ഞാന്‍ കണ്ടത് ബാബുവിന്‍റെ ഏതങ്കിലുംഒരു സഹോദരനായിരികുമോ ,,

പക്ഷെ അവന്‍ പറഞ്ഞ കഥകളില്‍ ഒന്നും അങ്ങിനെ ഒരു  സഹോദരനില്ലല്ലോ.. ഇതൊരുപക്ഷേ അതിനു ശേഷം അമ്മയിലോ അച്ഛനിലോ മറ്റൊരു ഇണയില്‍ ജനിച്ചമകന്‍, അച്ഛന്‍ ഒരു ഗള്‍ഫു കാരനാണ്എന്നവന്‍ പറഞ്ഞിരുന്നു,, അസ്വസ്ഥ മായമനസ്സില്‍ വീണ്ടുംപഴയചിത്രങ്ങള്‍ തെളിഞ്ഞുവരുന്നു,,,
മറ്റുള്ള വരില്‍ നിന്നുള്ള അറിവ്മാത്രം കൈമുതലായാണ് ഞാനുംഒരു തോഴിലന്യേഷകനായി ബോംബെയില്‍ എത്തിയത്. എന്‍റെ അറിവിനും അപ്പുറമാണ് മഹാനഗരം എന്ന് സ്സിലാക്കാന്‍ ദിവസങ്ങള്‍ കൊണ്ട് കഴിഞ്ഞു.പഴയൊരു

സുഹൃത്തിന്‍റെ അട്രസ്സിലാണ് എത്തിയതെങ്കി ലും  കണ്ടെത്താനായില്ല. ബിസ്ത്തി മുഹല്ലയില്‍ ചേറ്റുവ മഹല്ലംവക റുമില്‍ താമസിക്യാനൊരു  ഇടംകിട്ടി,, അബ്ദുള്‍ റഹിമാന്‍ ബാബാ ദര്‍ഗയുടെ അടുത്ത് സംസം ലോഡ്ജിനു താഴെയുള്ള  ച്ചായക്കടയില്‍ എനിക്കൊരു ജോലിയുംകിട്ടി ബാര്‍ വേല..., അവിടെവെച്ചാണ് ഞാന്‍ ബാബുവിനെ ആദ്യമായി കാണുന്നത്, അവിടെ ച്ചായ മാസ്റ്ററായിരുന്നുബാബു,
ചുരുണ്ട മുടിയും ചുവന്നുതുടുത്തകണ്ണും ഉയരം അത്രയില്ലാത്ത അയാളൊരു മലയാളിയാണെന്ന്   മനസ്സിലാക്കാന്‍ ദിവസങ്ങള്‍ വേണ്ടിവന്നു,, മലയാളത്തില്‍ അയാള്‍ ആരോടും സംസാരിക്കുന്നത് കേള്‍ക്കാറില്ല,, ഭാഷയും ദേശവും അറിയാത്ത എന്‍റെ ദിവസങ്ങള്‍ കഷ്ട്ടപാടിന്‍റെതായിരുന്നു, എങ്കിലും ഞാന്‍ പിടിച്ചുനിന്നു,, ദിവസങ്ങള്‍ കഴിയുംതോറും പുതിയ ജീവിത സാഹജര്യവുമായി അടുകുകയായിരുന്നു,

 ഞാനും ആഗല്ലിയുടെ ഒരുഭാഗമായി മാറി   രാവും പകലും തുറന്നു പ്രവര്‍ ത്തിച്ചിരുന്ന ആ കടയുടെ മുതലാളി കാസര്‍കോട്ടുകാരന്‍  ഹസ്സന്‍ച്ച,,
 ബാബു അതികമാരോടും സംസാരിക്യാറില്ല അതുകൊണ്ട് ഞാനുംഅതികമൊന്നും അടുത്തില്ല,, ഗള്‍ഫ് അന്യെഷകരുടെയും അതുമായി ബെന്ത പെട്ടവരുടേയും ഫറുദീസയായിരുന്നു  ബിസ്ത്തിമുഹല്ല,, എവിടെനോക്കിയാലും  മലയാളി കൂട്ടങ്ങള്‍ ബാബു ച്ചായ ഉണ്ടാക്കാന്‍ മാസ്റ്റര്‍ തെന്നെയായിരുന്നു,, പുറം ഗല്ലികളില്‍ നിന്നുപോലും ബാബുവിന്‍റെ ച്ചായ കുടിക്യാന്‍ ആളു കളെത്തി.. അതു കൊണ്ട്തെന്നെ ബാബുവിനോട് ഒരു പ്രത്യേക താല്‍ പര്യവും ഹസ്സന്‍ച്ചാക്ക് ഉണ്ടായിരുന്നു,
ഞാനും മഹാനഗരത്തിന്‍റെ കറുത്ത മുഖങ്ങള്‍ കണ്ടുതുടങ്ങി.
 ഒരുചാന്‍ വയറിനുവേണ്ടി മനുഷ്യര്‍


കാട്ടികൂട്ടുന്ന കോപ്രാട്ടികള്‍, മനുഷ്യത്തം തൊട്ടു തീണ്ടിയിട്ടില്ലാത്ത ദാദമാരുടെ കിങ്കരന്‍ മാര്‍  ഓരോഗല്ലിയുടെയും  ഭരണം ഏറ്റെടുത്തിരിക്കുന്നു,, കമ്മീഷന്‍ വ്യവസ്ത്തയിലായിരുന്നു എന്‍റെ ജോലി, മഹാ നഗരത്തെ കുറിച്ച് മനപാഠമാക്കിയ ഹസ്സന്‍ച്ച കച്ചവടത്തില്‍ ആഗ്രകണ്യനായിരുന്നു, അതുകൊണ്ട് തന്നെ ജോലികാര്‍ ‍കെല്ലാം കൂലി നിച്ച യികുകയും കൊടുക്കുകയും  ചെയ്തിരുന്നു,, ദിവസങ്ങള്‍ കഴിയും തോറും ബാബു ഞാനുമായി അടുത്തു തുടങ്ങി.. അപ്പൊള്‍ ‍എനിക്ക് ഒരുകാര്യം മനസ്സിലായി. ബാബു മയക്കുമരുന്നിന് അടിമയാണെന്ന്,, അതിലെനിക്ക്‌നീരസംഉണ്ടായിരുന്നു,,

എങ്കിലും ഞാനത് പ്രകടിപ്പിച്ചില്ല,  മഹാനഗരത്തില്‍ ഇതൊന്നും ഒരു പുതുമയല്ല എന്ന എന്‍റെ തിരിച്ചറിവ്.. ഒഴിവുവേളകളില്‍ എന്നോട് സംസാരികാനും അടുത്തിട പെടാനും  ത്തുടങ്ങിയപ്പോള്‍ ഞാന്‍ ബാബു മായി കൂടുതല്‍ അടുത്തു,, ബോംബെ യെകുറിച്ചു സംസാരികുമ്പോള്‍ അവന്‍ വാചാലനാകുന്നതും ഞാനറിഞ്ഞു. അതെനിക്ക് ഇഷ്ട്ടവുമായിരുന്നു.. ജോലികഴിഞ്ഞ സമയങ്ങളില്‍  ഞങ്ങള്‍ പുറത്തു കറങ്ങാനും തുടങ്ങി. അതിലുടെ ബോംബയെ കുറിച്ച് ഞാന്‍ കൂടുതല്‍ അറിയുകയായിരുന്നു.. ചോപ്പാട്ടി ബീച്ചിലാണ് ഞങ്ങള്‍ ഏറെയുംപോകാറ്. ബീച്ചില്‍ ഒഴിഞൊരുകോണില്‍ നീലകടലും നോക്കിയിരികുബോള്‍ ബാബു പലതിനെ കുറിച്ചുംസംസാരിക്കും. പക്ഷെ നാടിനെകുറിച്ചോ വീടിനെ കുറിച്ചോ ഒന്നുംസംസാരിക്യാന്‍


ഇഷ്ട്ടപെടാറില്ല.  എന്നോടുംഅതേ കുറിച്ചൊന്നും ചോതികാറുംഇല്ല.. ഞാനെന്തെങ്കിലും ചോതിച്ചാല്‍  ഇഷ്ട്ടമാല്ലാത്ത മൗന മായിരിക്കുംമറുപടി. വിരലിനിടയിലെ  ലഹരിആഞ്ഞു വലിക്കുംബോള്‍ ആമുഖം കൂടുതല്‍ മൗന മാകുന്നതും കണ്ണുകള്‍ അടയുന്നതുമൊക്കെ ഞാന്‍ ശ്രദ്ധിച്ചിരുന്നു.. ഒരിക്യല്‍ ബാബുവിന്‍റെ താമസ സ്ഥലത്തേക്ക് എന്നേയും  കൊണ്ടുപോയി. അത്തരം  ഒരിടം ഞാന്‍ ആദ്യമായി കാണുകയായിരുന്നു.  ആ തെരുവിലേക്ക് കടന്നപ്പോള്‍ തന്നെ ബാബു മറ്റൊരാളായിമാറി.

 ഞാന്‍ അതിശയത്തോടെയാണ് എല്ലാം നോക്കികണ്ടത്.  ഗ്രാന്‍ റോട്ടിലെ ഫിലൌസ് എന്നചുവന്ന തെരു വായിരുന്നുഅത്.  ബാബു ഭായ് എന്ന സലൂട്ട ടിയോടെ കടന്നുപോകുന്ന ആള്‍ കൂട്ടത്തിനിടയിലുടെ മുന്നോട്ട് നടക്കുബോള്‍ ഒരു റൌടിയുടെ ഭാവ മായിരുന്നു അവന്‌.  ആ തെരുവിന്‍റെ മക്കള്‍ മുഴുവനും അവന്‍റെ ബെന്ധുക്കളാണ്   എന്ന് എനിക്ക്  തോന്നി .  നടത്തത്തിനിടയില്‍

 എനോട് പറഞ്ഞു  അബ്ദു. നീ ചോതിക്യാറില്ലേ എനെക്കുറിച്ച് . നാടിനെ   കുറിച്ച്. ഇതാണ് എന്‍റെ നാടും  വീടുമൊക്കെ. ഇവിടെ എനികെല്ലാമുണ്ട്. വന്ന കണക്കൊന്നും അറിയില്ല. പ്പിന്നേയും  എന്തൊക്കൊയോ പറയുന്നുണ്ടായിരുന്നു അവന്‍.
 ജനത്തിനിടയിലൂടെ ബാബുവിന്‍റെ ഒപ്പമെത്താന്‍ ഞാന്‍ പാടുപെട്ടു.  അതിനിടയില്‍ ഒരു കുട്ടി ഓടിവന്ന് ബാബുവിന്‍റെ കൈതണ്ടയില്‍ തൂങ്ങികിടന്നു. ഹസ്സന്‍ ച്ചാടെ  ടീസ്റ്റാളിലെ ടീമാസ്റ്റ്ര്‍ ബാബുതെന്നെയാണോഇത്. ബാബുവിന്‍റെ  മറ്റെരു മുഖം കാണുകയായിരുന്നു  ഞാന്‍.. ജീവിക്യാനുള്ള മനുഷ്യന്‍റെ     ആര്‍ത്തി പലരൂപത്തിലും ഭാവത്തിലും ഞാനാത്തെരുവില്‍ കണ്ടു .. ബാബു മദ്യ പിച്ച്  ഒരിക്യാലും ഞാന്‍ കണ്ടിട്ടില്ല. മാത്രമല്ല അവന്‍റെ ദു:സ്വഭാവങ്ങളില്‍ ഒരിക്ക്യലും എന്നെ ഒരുപങ്കാളി ആക്കിയിട്ടും ഇല്ല.. ഈ തെരുവില്‍ ഇത്ര ജനപ്രീതി കിട്ടണമെങ്കില്‍ ഇവന്‍ ആരാണ്.. എന്‍റെ അന്യെഷണം അഞ്ജതയില്‍ കുരുങ്ങികിടന്നു.. അവന്‍റെ നാടോ വീടോ ആര്‍ക്കുമറിയില്ല. അവന്‍റെ നാവില്‍ നിന്ന് അതൊരിക്യലും അറിയില്ലാന്ന് ഞാന്‍ ഉറച്ച് വിശ്വസിച്ചു...

 ഒരിക്യല്‍ ഹസ്സന്‍ച്ച ച്ചോതിച്ചു ഇജ്ജും ആ ബാബുന്‍റെപ്പം കൂടിലേ ? ഇന്‍ക്കും നാടും ബീടും ഒന്നുമില്ലേ പുള്ളേ..???  ഒന്നും പറയാനില്ലാതെ നിസ്സായ് ഹത യില്‍  മുഖം കുനിക്യാനെ എനിക്യായുള്ളൂ... ബോംബേലും മദിരാശിയിലും ഒക്കെപോയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ച് വരാത്തവരെ കുറിച്ച് കേട്ടിട്ടുണ്ട്.. ബാബു അത്തരത്തില്‍ നാടും വീടും ഉപേക്ഷിച്ച്. മനം മടുപ്പിക്കുന്ന സുക സൗകര്യങ്ങളില്‍ മനം മയങ്ങി നില്‍ക്കുന്ന ഒരാളായിരികുമോ..? പക്ഷെ ബാബുവിന്‍റെ മനസ്സ് അസ്വസ്ത്ത മാണെന്ന്  ആമുഖംവായിച്ചു ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്..


ഒരുദിവസം ബാബുവിനെ അന്യേഷിച്ചു ഞാനവന്‍റെ സങ്കേദ ത്തില്‍ ചെന്നു.. റൂമെന്ന് പറയുനാവില്ല. ഇടുങ്ങിയ ഒരു ഇരുട്ടറ പോലെ തോന്നിച്ചു.. എന്നെ കണ്ടപ്പോള്‍ അവനില്‍ യാതൊരു ഭാവമാറ്റവും കണ്ടില്ല.. അര്‍ദ്ധ നഗ്നനരായ നാല്സ്ത്രീകള്‍ അവന്‍റെ ചുറ്റിലും ഇരിക്കുന്നു. എല്ലാവരുടെകയ്യിലും എരിയുന്ന സിഗരറ്റ് മനം മടുപ്പിക്കുന്ന ലഹരിയുടെഗന്ധം പരിസരമാകെ നിറഞ്ഞുനിന്നിരുന്നു.. ഒരു ഇട വഴിക്ക് അഭിമുഖ  മായിട്ടായിരുന്നു റൂമുകള്‍  പലരും എന്നെ തള്ളിമാറ്റി വരികയും പോകുകയുംചെയ്തു.. റൂമില്‍ കയറാതെ ബാബുവിനെ തുറിച്ചുനോക്കികൊണ്ട്‌ ഞാന്‍ ന്നിന്നു. ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി ഒരുസ്ത്രീ അവന്‍റെ മടിയിലേക്ക്‌ കുഴഞ്ഞുവീണു.. അവന്‍ മറ്റേതോ ലോകത്താണെന്ന്തോന്നി...

പെട്ടന്നാണ്അവനുണര്‍ന്നത്. മടിയില്‍ തളര്‍ന്നു കിടക്കുന്ന സ്ത്രീയെ ത്തള്ളി മാറ്റികൊണ്ട് എന്‍റെ നേരെവന്ന് ആരോടോ എന്നപോലെ കൈചൂണ്ടികൊണ്ട് ഉച്ചത്തില്‍...? ഇവരില്‍ ഒരാളായിരുന്നു  എന്‍റെ അമ്മ അതു കൊണ്ടാണല്ലോ എന്നെ...വാക്കുകള്‍ മുഴുവനാക്കുംമുബേ അവന്‍ പൊട്ടിച്ചിരിച്ചു.  ചിരിയുടെ അലയടി ജീര്‍ണ്ണിച്ച ചുവരുകള്‍ക്കുള്ളില്‍ മുഴങ്ങി.. പരിസരംമറന്ന് ഞാന്‍ ഉച്ചത്തില്‍ വിളിച്ചു ബാബൂ...? മയക്കത്തില്‍ നിന്നുണര്‍ന്ന അവന്‍ എന്‍റെ നേരെ കൈകൊണ്ട് ആങ്ങ്യംകാട്ടിയിട്ട്    പറഞ്ഞു അബ്ദൂ നീപോ...?


തിരിച്ചുനടക്കാനോരുങ്ങും ബോഴാണ്   ഞാന്‍ കണ്ടത് .. അഴുക്കുപുരണ്ട ത്തുണി കൊണ്ട് മറച്ച വാതിലുകള്‍ മറനീക്കി അനേകം തലകള്‍ പുറത്തേക്ക് നീളുന്നു.. ആ മുഖങ്ങള്‍ ക്കൊന്നും ജീവനുള്ളതായി തോന്നിയില്ല...? കേള്‍ ക്കാന്‍ പാടില്ലാത്തത്   കേട്ട ദു;ഖത്തോടെ. തളര്‍ന്ന് തിരിച്ചു ന്നടക്കുംബോഴും ബാബു വിന്‍റെ വാക്കുകള്‍ മനസ്സില്‍ വിങ്ങലുണ്ടാക്കി.. സ്വന്തം മാതാവിനെ വേശ്യ കളുടെ ഗണത്തില്‍ പെടുത്തി വിളിച്ചു പറയുകയോ.... എങ്കില്‍    ആ രോ ചൈത  തെറ്റിന്‍റെ ശാപമായിരിക്കുമോഇവന്‍.. ബാബുവിനെ കുറിച്ചറിയണം പക്ഷെ ആരില്‍ നിന്നാണ് അറിയാന്‍കഴിയുക..

 വര്‍ഷങ്ങളായി അവന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മുതലാളിക്കുപോലും അവനെ പറ്റിഅറിയില്ല.. തൊഴിലിനപ്പുറം മറ്റൊരു ബെന്തവും തൊഴിലാളികളോട് ഇച്ചാക്ക് ഉണ്ടായിരുന്നില്ല....പിറ്റേദിവസം ബാബു ജോലിക്ക് വന്നില്ല. ഇച്ച ആ രോടെന്നില്ലാതെ പറയുന്നത് കേട്ടു... ഓന്  പിന്നെയും തുടങ്ങിയോ സൂകേട്.... ബാബു രണ്ടും മൂന്നും ദിവസം ജോലിക്ക് വന്നില്ലങ്ങിലും ഇച്ച ഒന്നുംപറയില്ല.. ഈ കട തുടങ്ങുന്നകാലം തൊട്ടേ ബാബു ആ ളുടെക്കൂടെ ഉണ്ടത്രേ... ദിവസങ്ങളും മാസങ്ങളും കടന്ന് പോയത്ഞാനറിഞ്ഞതേയില്ല,, എന്‍റെ ജീവിതം അല്‍പ്പാല്‍പ്പം പച്ചപിടികാനും തുടങ്ങിയിരുന്നു.

ബോംബെ നഗരം എനിക്കും വഴങ്ങും എന്നതിരിച്ചറിവ്. എന്നെകൂടുതല്‍ ഊര്‍ജ സ്വലനാക്കി... ആയിടെ ബാബു വന്നപ്പോള്‍ കയ്യിമേല്‍ ഒരുകെട്ടുണ്ടായിരുന്നു... ചായ കപ്പുപിടിക്യാനും ഗ്ലാസ്കഴുകാനുമൊക്കെ ബുദ്ദി മുട്ടുന്നത്കണ്ട് ഇച്ച എന്തൊ ക്കെയോ പറഞ്ഞു ശകാരിക്കുന്നുമുണ്ട്‌...എന്താണെന്ന് ചോദിച്ചപോള്‍ ഒന്നുംപറഞ്ഞില്ല വീണ്ടും ച്ചോതി ക്കുന്നത് അവന്‌ ഇഷ്ട്ട മല്ലാത്തത്കൊണ്ട് എന്താ പറ്റിയതെന്നറിയാനും കഴിഞ്ഞില്ല..അവന്‍ അങ്ങിനെയാണ് കടയില്‍ വല്ലപ്പോഴും മിണ്ടുന്നത്‌ തന്നെ എന്നോടുമാത്രമാണ്... എങ്കിലും ഞങ്ങളുടെ സൗഹൃതം തുടര്‍ന്നു... ലഹരി തലക്കു പ്പിടിച്ചാല്‍ അവന്‍ സംസാരികാത്ത വിഷയങ്ങളില്ല... ഒന്നൊഴികെ.???

 ബോംബെയുടെ ഓരോ മുക്കും മൂലയും അവന്‌ മനപ്പാഠമാണ്‌... തെരുവിന്‍റെ മക്കളല്ലാം ഒടുവില്‍ അജ്ഞാത ജഡങ്ങളാണ് എന്നാണ് ബാബുവിന്‍റെ കണ്ടത്തെല്‍... വിധിയാല്‍ വികൃതമാക്കപ്പെട്ട് മറ്റുള്ളവര്‍ക് കളിച്ച്  രസികാന്‍ ദൈവംതീര്‍ത്ത ക്കുറെ കളിപ്പാവകള്‍...ഇവിടെ അമ്മ ചിലപ്പോള്‍ ഭാര്യയാകും ഭാര്യചിലപ്പോള്‍ സഹോദരിയാകും... സഹോദരി പ്രണയിനിയോ മറ്റു പലതുമാകും....? അതുകൊണ്ടാണ് തെരുവിന്‍റെ മുഖത്തിനുചുവപ്പുനിറം......

അവന്‍റെ പരിഹാസ ചിരിയില്‍ പങ്കു ചേരാന്‍എനിക്ക്കഴിയാറില്ല... അവനില്‍ കൂടുല്‍ മാറ്റങ്ങള്‍ ഞാന്‍ കണ്ടു...  സദാ മൌനവും കനംതൂങ്ങിയ കണ്ണുകളും അവന്‍റെ മുഖ ഭാവം തന്നെ മാറ്റിയിരുന്നു.. അന്നൊരു  ഞായറാഴ്ച്ചയായിരുന്നു .. പതിവിലും നേരത്തെയാണ്ബീച്ചിലെത്തിയത് ഒഴിവു ദിന മായത്കൊണ്ട് തിരക്കനുബവപെട്ടു.    ആളൊഴിഞ്ഞ ഒരു കോണില്‍ തിരകളില്ലാത്ത ശാന്ത മായകടലിലേക്കും നോക്കി ബാബു ഇരുന്നു...

അല്‍പ്പംമാറി ഞാനും... സ്ഥിതില ചിന്തകളായിരുന്നു മനസ്സുനിറയെ... ചുവന്നു തുടുത്ത് പാതിയടഞ്ഞ ബാബുവിന്‍റെ കണ്ണുപോലെ സൂര്യന്‍ കടലിന്‍റെ അടിത്തട്ടിലേക്കിറങ്ങി ഉറക്കമാരംഭിച്ചു... വിരലിലെരിയുന്ന സിഗ്രറ്റില്‍നിന്നും അവസാന പുക കുടെ അവന്‍ ആഞ്ഞുവലിച്ചു.. ശേഷിച്ചത്    ലക്ഷ്യമില്ലാതെ    എറിഞ്ഞു... അത് എവിടേയോ തട്ടി തീ പ്പൊരി ച്ചി തറി. ഒപ്പം എന്‍റെ മനസ്സിലും. പെട്ടന്നാണ് ഒരുവിളി...

അബ്ദു   ഞാന്‍ ച്ചിന്ത കളില്‍ നിന്നും ഞെട്ടിയുണര്‍ന്നു.. അവന്‍ സംസാരികാന്‍ തുടങ്ങുകയായിരുന്നു... നീകരുതും പോലെ ഞാന്‍ ബാബുവല്ല...? നീപലപ്പോഴുംച്ചോദി ച്ചിട്ടില്ലേ എന്‍റെ നാടിനെയും വീടിനേയും കുറിച്ചൊക്കെ... അതേ അബ്ദു... ഞാന്‍ ബാബുവല്ല... കാലം എന്നെ ബാബു ആക്കു കയായിരുന്നു....സ്നേഹം എന്താ ണെന്ന് അറിഞ്ഞിട്ടില്ലാത്ത എനിക്ക്. ആ ആരേ യും സ്നേഹിക്യാന്‍ കഴിഞ്ഞിട്ടില്ല.. എനിക്ക് ഒരുമാറ്റം വരുത്തിയത് നീയാണ്.... അവന്‍റെകണ്ണുകള്‍ കൂടുതല്‍ ച്ചുവക്കുന്നതും. വിടരുന്നതും നേരിയ പ്രകാശ ത്തിലുംഞാന്‍ കണ്ടു...


നീകരുതുംപോലെ ഞാനെന്‍റെ കഥ പറയുകയെല്ല..??? അതിനെനിക്യാവില്ല...?  ജീവിതത്തില്‍ ആദ്യമായി മനസ്സ് മറ്റൊരാള്‍ക്ക് കൈമാറുന്ന പോലെ അല്‍പ്പ നേരം അവന്‍ നിശബ്ധനായി... കടപ്പുറത്തെ കോലാഹല ങ്ങളൊന്നും ഞങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞില്ല... വിശാലമായ ആ മണല്‍പരപ്പില്‍ ഞാനും ബാബുവും മാത്രമാണെന്ന്   എനിക്ക് തോന്നി. അവന്‍ വീണ്ടുമൊരു സിഗ്രറ്റിനു തീകൊളുത്തി മെല്ലെ സംസാരം തുടങ്ങി....


ച്ചാവക്കാടിനടുത്ത്‌ ഒരുമനയൂര് ‍എന്ന സ്ഥലത്താണ് ഞാന്‍ ജനിച്ചത്.. അന്ന്   എന്‍റെപേര് മുസ്തഫ എന്നായിരുന്നു.. വാപ്പാക്ക് ഗള്‍ഫിലായിരുന്നു ജോലി.. ഞാനും ഉമ്മയും വാടകവീട്ടിലായിരുന്നു താമസം.. ഹാജിയാരുടെ വലിയ പറംബിലൊരു കോണില്‍ ചെറിയൊരുവീട്...


അവിടെയാണ്ഞാന്‍ വളര്‍ന്നത് എനിക്ക് രണ്ടുവയസ്സ് ഉള്ളപോഴാത്രേ വാപ്പ ഗള്‍ഫില്‍ പോയത്. ഞാന്‍ മൂന്നാംഗ്ലാസില്‍ പഠിക്കുംബോഴും വാപ്പ തിരിച്ചുവന്നിരുന്നില്ല... ഹാജിയാരുടെ വീടായിരുന്നു ഏ കആശ്രയം.. ഒരുദിവസം സ്കൂള്‍ വിട്ടുവന്നപ്പോള്‍


ഉമ്മയെ കണ്ടില്ല....
പുറത്തെവിടെയെങ്കിലും പോയിരിക്കും എന്നുകരുതിഞാന്‍ കാത്തിരുന്നു... പക്ഷെ പിനീ ടോ രിക്ക്യലും ഉമ്മ തിരിച്ചുവന്നില്ല...?


ആദ്യമായി ബാബുവിന്‍റെ കണ്ണുകള്‍ നിറയുന്നത് നേരിയ പ്രകാശത്തിലും ഞാന്‍കണ്ടു..
തൊണ്ടയില്‍ കുരുങ്ങിയ വാക്കുകള്‍ മുഴുവനാക്കാന്‍ ശ്രമിക്കുന്നതും...


അന്ന്    രാത്രി മുഴുവനും ഞാനൊറ്റക്ക് കഴിച്ചു കൂട്ടി .. വിവരമറി ഞ്ഞെത്തിയഹാജിയാര്‍ അവരുടെ വീട്ടിലേക്ക്  എന്നെ കൂട്ടികൊണ്ടുപോയി.. തുടര്‍ന്നുള്ള എല്ലാ ദിവസങ്ങളിലും ഞാന്‍ ഉമ്മയേയും നോക്കി കാത്തിരുന്നു.. ഏറെവൈകിയാണെങ്കിലും ആ സത്യം എനിക്ക്‌    മനസ്സിലായി... വാപ്പയെ പോലെ ഉമ്മയും എന്നെ ഉപേക്ഷിച്ചു പോയിരിക്കുന്നു... തുടര്‍ന്നു പറയാന്‍ കഴിയാതെ ഒരു തേങ്ങലായിരുന്നു പിന്നെഞാന്‍കേട്ടത്....


ബാബു വിന്‍റെ മുഖത്തു നോക്കാന്‍ കരുത്തില്ലാതെ ആശ്വസി പ്പിക്യാന്‍ 


വാക്കുകള്‍ കിട്ടാതെ   താഴെനോക്കി മണ്ണില്‍ അവ്യക്ത്ത ചിത്രങ്ങള്‍ വരച്ചു കൊണ്ടിരികുക യായിരുന്നു ഞാന്‍..തലഉയര്‍ത്തി നോക്കിയ പ്പോള്‍ ബാബു അടുത്തില്ല... അംബര പ്പോടെ  ചുറ്റും നോക്കി..  കണ്ണെത്തും ദുരത്തൊന്നും ബാബു വിനെകാണാന്‍ കഴിഞ്ഞില്ല....


ചെറിയഒരുപരിജയപെടുത്തല്‍... അതാണ്‌ താന്‍ കേട്ടത് അപ്പോള്‍ കഥ മുഴുവനുംപറഞ്ഞിരു ന്നെങ്കില്‍.....?



തണുത്ത കടല്‍ കാറ്റേറ്റിട്ടും.. ഞാന്‍ വിയര്‍ത്തു....


ശാന്തമായി ഉറങ്ങുന്ന കുഞ്ഞിനെ പോലെ കടല്‍ അങ്ങിനെതെന്നെ കിടന്നു,, തിരയടിക്കുന്ന മനസ്സുമായി പൂഴിമണലില്‍ നിന്നുംഎണിക്യാന്‍ കഴിയാതെ മനസ്സില്‍ പതിയാത്ത ദൂരകാഴ്ച്ച കളിലേക്കും നോക്കി എത്രനേരം അവിടെയിരുന്നു, ബാബു വരും എന്ന പ്രതീക്ഷയില്‍...


വേരുകളില്ലാതെ വെള്ളവും വളവുംകിട്ടാതെ മുരടിച്ച്  ജീവിതത്തിന്‍റെ പുറം പോക്കിലേക്ക് എറിയപെട്ട്‌.. നോവുകള്‍ മാത്രമറിഞ്ഞുവളര്‍ന്ന ആമനസ്സ്... ജീവിതയാഥാര്‍ത്ത ത്തിന്‍റെ നീറുന്ന പ്രതീകം,,


സ്വന്തം പേരുപോലും നഷ് ട്ട
പെട്ട ഒരാള്‍...? ആരെയാണ്കുറ്റപ്പെടുത്തുക... പൊക്കിള്‍ ക്കൊടി ബെന്ധം മുറിച്ചുമാറ്റി  സ്വന്തം സുഖം തേടിഎങ്ങോപോയ ആ സ്ത്രി പേറ്റു നോവറിഞ്ഞവളാണെങ്കില്‍  താന്‍ നൊന്ത് പ്രസവിച്ച മകനെ ഒരിക്കെലെങ്കിലും ഓര്‍ത്തിരിക്കില്ലേ....?


അവ്യക്ത ചിത്രങ്ങള്‍ പോലെ ചിന്തകളുംമനസ്സില്‍ കുരുങ്ങിക്കിടന്നു..


ബാബുവിനെ മുസ്തഫ എന്നൊന്നുവിളികാന്‍ കഴിയാതെപോയത് ആ അവ്യക്തത കൊണ്ടെല്ലേ ,,
ബാബു ജോലിക്കുവന്നിട്ട് രണ്ട്ദിവസമായി,,,ദര്‍ഗ്ഗയില്‍ ഉറൂസിന്‍റെ


സമയമായതുകൊണ്ട് കടയില്‍ നല്ലത്തിരക്കായിരുന്നു...


അതുകൊണ്ട് അവനെ അന്യേഷിച്ചു  പോകാനുംകഴിഞ്ഞില്ല,,
രണ്ടുന്നാള്‍ രാവും പകലും ജോലി ചൈത   തിന്‍റെ ക്ഷീണം തമിഴ്നാട്ടുകാരന്‍ ശല്‍വത്തിന്‍റെ മുഖത്ത് എഴുതിവെച്ചപോലെ,, ഇന്നുംഅവന്‍ ജോലിക്ക് വന്നില്ലങ്കില്‍  പകരം മറ്റൊരാളെ ജോലിക്ക് നിറുത്താം  എന്ന ഹസ്സന്‍ച്ചാടെഉറപ്പില്‍  സെല്‍വ്വം ജോലി തുടര്‍ ന്നുകൊണ്ടേയിരുന്നു...


ഇച്ചാക്ക് എല്ലാദേഷ്യവും എനോടായിരുന്നു,    അത് വാക്കുകളായി പുറത്ത് വരികയും ചെയ്തു,, ഓനെ ഇക്കറിയാ,


ഇജ്ജും ഓന്‍റെപ്പാണേങ്കില് ബക്കംസ്ഥലംവിട്ടോളി...


അടുത്ത്     നിന്നുചായകുടിച്ചിരുന്ന ഒരുകിഴവന്‍ ഇച്ച പറഞ്ഞത് മനസ്സിലായിട്ടെന്നപോലെ കറപിടിച്ചപല്ലുകള്‍ കാട്ടിഇളിച്ചു...


ഉറൂസിന്‍റെ ഭാഗമായി നടത്തുന്ന  ഗോഷയാത്രയുടെ ആരവം അകലേന്നിന്നും കേള്‍ ക്കാമായിരുന്നു... വൈകീട്ട്‌ പാലുമായിവന്ന ഭയ്യ ഇച്ചാട് എന്തൊക്കെയൊ  പറയുന്നത്കണ്ടുകൊണ്ടാണ്ഞാന്‍


അരികിലേക്ക്   ചെന്നത്..... ബാബു മരിച്ചെന്നും ജെ .ജെ .ആശുപത്രിയില്‍ ഉണ്ടെന്നുമുള്ള വിവരം ഭയ്യ ഇച്ചാട്പറഞ്ഞു.... പക്ഷെ കേട്ടതിന്‍റെ വിശതാംസങ്ങള്‍ ച്ചോദി ച്ചറിയാനോ ചൈതു  കൊണ്ടിരുന്ന ജോലി നിറുത്താനോ ഇച്ച തയ്യാറായില്ല... കടക്ക്   മുന്നിലുടെ വന്നഗോഷയാത്ര കൊപ്പം ഭയ്യ പോകുകയും ചൈതു .....തളര്‍ന്നു നില്‍ക്കുന്ന എന്നെനോക്കി ഇച്ചവിളിച്ചു ച്ചോദിച്ചു,, അയിന് ഇയ്യെന്തിനാ  ബേജാ റാവുണ്...
ഓന്‍ ഇന്‍റെ ആരാ,,, അയാ ളുടെ  മനസ്സു പോലെ മുഖവും വികൃത മായിത്തോന്നി എനിക്ക് ,,പൂര്‍ത്തി കരിക്യാത്ത കഥയും പറഞ് മനസ്സ് നോംബര പെടുത്തി പറയാതെ എന്നില്‍ നിന്നുംഅകന്നത് ഇതിനായിരുന്നോസുഹൃത്തേ... ആശുപത്രിയുടെ കവാടം കടക്കുബോള്‍ ഒറ്റപ്രാര്‍ ത്തനയേ ഉണ്ടായിരുന്നുള്ളൂ... താന്‍കേട്ടത് സത്യമാവരുതേ യെന്ന്....


പരിജയമുള്ള ആരേയുംഅവിടെകണ്ടില്ല,, അവനെ വളര്‍ത്തിയ ത്തെരുവിന്‍റെ മക്കളെയും.... മോര്‍ച്ചറി കണ്ടപ്പോള്‍തന്നെ എന്‍റെ


ഹൃദയമിടിപ്പ്   വര്‍ധിച്ചു എങ്ങും മരണത്തിന്‍റെ മണം.....


ഏറെ നേരത്തെ തിരച്ചിലിനൊ ടുവില്‍ ഞാന്‍ കണ്ടു തുണി കൊണ്ട് മൂടി കെട്ടിയ ബാബു വിന്‍റെ ചലനമറ്റ ശരീരം...മോര്‍ച്ചറിക്കുള്ളില്‍



അധികനേരംന്നില്‍ ക്കാന്‍ ഞാന്‍ ഭയപെട്ടു.... മറ്റു ശവശരീരങ്ങള്‍ ക്കിടയില്‍  ബാബുവിന്‍റെ  മുഖം ഇനിയും എന്തൊകെയോപറയാന്‍


ബാക്കിന്നില്‍ ക്കുന്നപോലെ... ആ മുഖത്ത് നോക്കി എനിക്കെന്തേ ഒന്ന്  പ്പൊട്ടികരയാന്‍ കഴിഞ്ഞില്ല....മൃത ശരീരം ഏറ്റെടുക്കാനോ മറ്റുകര്‍മ്മങ്ങള്‍ നടത്താനോ എനിക്കെ ന്തേ ആയില്ല...?


ബോംബെ യെകുറിച്ചും മഹാനഗരത്തെ കുറിച്ചും നീപറഞ്ഞുതന്ന അതിശയിപ്പിക്കുന്നകഥകളിലെ....
അജ്ഞാതജഡങ്ങളുടെ കൂട്ടത്തില്‍ പ്രിയസുഹ്രത്തേ....


ഒടുവില്‍ നീയും....


ഇല്ല പ്പാടെമറന്നെന്നുഞാന്‍ ചൊല്ലുകില്ല പൂര്‍വ്വസുഹ്രത്തേ.... തവമുഖം ഉണ്ടൊരു ഓര്‍മ്മക്യകത്ത്....


*************
,,,,അബ്ദുള്ള തളികുളം ,,,,



2 അഭിപ്രായങ്ങൾ:

സിദ്ധിക്‌ തളിക്കുളം പറഞ്ഞു...

കൊള്ളാം പബ്ലിഷ് ചെയ്യും മുന്‍പ് ഫോണ്ട് പ്രശ്നങ്ങള്‍ ഒന്ന് കൂടെ പരിശോധിക്കേണ്ടതുണ്ട്

bishar പറഞ്ഞു...

വായന നല്ല സുഖമള്ള അനുഭവമാണു, ചില ബ്ലോഗുകൾ സമയമെടുത്തു വായിക്കാറുണ്ട്.

എനിക്കും ബ്ലോഗുകൾ ഉണ്ടായിരുന്നു ഗ്രാമത്തിന്റെ നൈർമല്യതയിൽ ഞാൻ കണ്ടതും അനുഭവിച്ചതുമായ വിവരങ്ങൾ കഥകളായി എഴുതിയവയായിരുന്നു. അതിനെല്ലാം അജ്ഞാതരായ ആരെല്ലാമോ കമന്റുകൾ നൽകി പ്രോത്സാഹിപ്പിച്ചിട്ടുണ്ട്, ഒരിക്കൽ നേരിൽ പരിജയമുള്ള ഒരാൾ എന്നോട് ചോദിച്ചു, ജീവിച്ചിരിക്കുന്നതോ മരിച്ചുപോയതോ ആയിട്ടുള്ള വെക്തികളുടെ സ്വകാര്യത പബ്ലിക്കിനു മുമ്പിൽ ഡിസ്ക്ലോസ് ചെയ്ത് നീ കൈയ്യടിവാങ്ങുന്നതിൽ കാര്യമില്ല എന്ന്. അതോടെ ആ ബ്ലോഗ് ഡിലീറ്റ് ചെയ്തു.

ഞാൻ നീണ്ട ലേഖനങ്ങൾ എഴുതാറില്ല, സത്യത്തിൽ മിക്കവരും അതൊന്നും വായിക്കാതെ തലയും വാലും മാത്രം വായിച്ച് ലൈക്ക് നൽകുകയാണു ചെയ്യുന്നത്. കാരണം അവർക്ക് ഒരാളെ മാത്രമല്ല എല്ലാവരുടെയും പോസ്റ്റിങ്ങ്സിലൂടെ പോകണ്ടെ? തന്നയുമല്ല യൂത്തിൽ നല്ലൊരു ഭാഗവും ചാറ്റിങ്ങിലൂടെ സല്ലപിക്കാനാണിവിടെ വരുന്നത്. ആരും വായിക്കില്ല ചുമ്മാതെ ലൈക്ക് അടിക്കുന്നതു കണ്ടുമനസിലാക്കു.