പേജുകള്‍‌

21 ഡിസംബർ 2012

ഇന്നലെ ഇന്ന് നാളെ.


                         വീണ്ടും  മറ്റൊരു യാത്ര..

കാലത്തിന്‍റെ അനന്ദ മായ  വീഥികളിലൂടെ  താവളം തേടിയുള്ള യാത്ര..

ഇത്  ഇന്നോ ഇന്നലയോ ആരംബിച്ചതല്ല..   യുഗങ്ങളായി  നാം തേടുകയാണ്...
   
         എവിടെ....???

അല്‍പ്പം ആ ശ്വാസത്തിന്‍റെ  നിഴല്‍  കാണുമ്പോള്‍ അത്  അനശ്വര മാണെന്ന്  ന്നാം  

തെറ്റ് തരിക്കുന്നു..   അതിന്‍റെ തണലില്‍ അഭയം തേടും..   വീണ്ടും   തനിച്ചാകുമ്പോള്‍

ഗര്‍ത്തമായ  മോഹങ്ങളെ കുറിച്ചോര്‍ത്ത് വേതനിക്കുന്നു...

നാമറിയാതെ ന്നമ്മില്‍നിന്നും നഷ്ട്ടപെടുന്ന സ്വപ്നങ്ങള്‍.   അവയുടെ

 ഓര്‍മയില്‍ ന്നാം സ്വയം ഹോമിക്കുന്നു...

നാം പിന്നേയും  പ്രതീക്ഷകളുടെ പിറകേപോയി...

മനസിനുള്ളിലെ ഏതോ കോണില്‍ ആരോ ഇരുന്ന് മന്ത്രിക്കുണ്ട് ..

അറിയപെടാത്ത തീരങ്ങളിലേക്കുള്ള നിന്‍റെ ഈ യാത്രയാണ്...

                                  ജീവിതം....???

ന്നാളെയെന്ന സങ്കല്‍പത്തില്‍  സുഖം കണ്ടെ ത്തെണം..


അതാണ്‌ ഒരു ആശ്വാസമെന്ന്..   അവിടെയാണ്  സമാതാനം...

ന്നാളെ  ഇന്നായി  കഴിയുമ്പോള്‍ ഇനിയും  ന്നാളേക്കുവേണ്ടി
ന്നാം കാത്തിരിക്കുന്നു...

മരിച്ചു വീണ ഇന്നലകളുടെ  ശവകുടിരത്തില്‍  വെക്ക്യാന്‍.......


കാലം  കണ്ടെ ടുത്ത വാടാമല്ലി  പൂക്കളാണു    നാളെ.....???

                                                           ***








03 നവംബർ 2012

ദൈവമേ കേരളം വിളിക്കുന്നു???

ദൈവത്തിന്‍റെ സ്വന്തംനാട് എന്‍റെ കേരളം എത്ര സുന്ദരമാണ് ,, മലയാളിക്ക് അഭിമാനിക്ക്യാവുന്ന ഒട്ടേറെ കാര്യങ്ങള്‍,, കേരള ത്തനിമയുള്ള മലയാളി ഭാക്ഷയും സംസ്ക്കാരവും ഒരുപോലെ കാത്തുസുക്ഷിച്ചു, മറ്റുനാട്ടുകാര്‍ അസുയയോടെനോക്കി കണ്ടവര്‍, എല്ലാ കാര്യത്തിലും മലയാളി മുന്നിലായിരുന്നു.. ഞാൻ ന്‍റെ കുട്ടി കാലാത്തെകുറിചോര്‍ത്തുപോയി,,? കുറേ പിറകോട്ട് നോക്കി യപ്പോള്‍ മനസ്സ് കോരി ത്തരിച്ചു,,കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെല്‍ പ്പാടങ്ങള്‍,, പുഴകള്‍ തോടുകള്‍ പച്ച പുതച്ച തെങ്ങിന്‍തോപ്പുകള്‍, നിഷ്ക്കളങ്കരും അദ്ധുവാനസീല രുമായഒരുപറ്റം മനുഷ്യര്‍,സ്നേഹ ത്തോടെയും സാഹോദര്യത്തോടെയും ജീവിച്ച നാനാ ജാതിക്കാര്‍ ജന്‍മിത്തവും നാട്ടുവാഴ്ച്ചയും അവസാനിച്ചപ്പോള്‍,പുതിയ ഉദയംകണ്ട മലയാളി ഒത്തൊരുമയോടെ ജീവിചു,,രാഷ്ട്രിയപ്രഭുദതയുള്ള മലയാളി ജതി മത വിത്യാസമില്ലാതെ എല്ലാ ആഗോഷങ്ങളും
ഒരുമിച്ച് ആഗോഷിച്ചു,, നാട്ടു വഴികളിലൂടെയും വയല്‍വരംബിലൂടെയും ഓടി ക്കളിച്ചു വളര്‍ന്ന നല്ലദിനങ്ങള്‍, />നെല്‍വയലുകളില്‍ പാറി പറന്നിരുന്ന മിന്നാ മിന്നി കൂട്ടങ്ങളെ പിടിച്ച് കുപ്പിയിലാക്കി വെളിച്ചമാക്കി കളിച്ചഓര്‍മകള്‍,, കശുമാവും ച്ചക്കയും മാങ്ങയും ഞ്ഞാവല്‍ മരവും സമ്രിതി യോടെ വളര്‍ന്നു നിന്നിരുന്ന വീട്ടു മുറ്റങ്ങള്‍,, ഇലഞ്ഞി പൂപെറുക്കി മാലകോര്‍ത്ത്‌കഴുത്തിലണിഞ്ഞ നല്ലഓര്‍മകള്‍,,മഞ്ചാടി ക്കുരു പെറുക്കി കുപ്പിയില്‍ സൂക്ഷിച്ചിരുന്ന കുട്ടികാലം, കൊയിതൊഴിഞ്ഞ നെല്‍പ്പാടങ്ങളില്‍ പച്ചക്കറി ക്രിഷിയിറക്കി കാര്‍ഷിക കേരളം വിഷുക്കണി കണ്ടുണര്‍ന്നിരുന്നകാലം, ഓണവും വിഷുവും നാടിന്‍റെ ഉത്സവമാക്കി,, വലിയ തറവാടുകളും നാലുകെട്ടും നടുമുറ്റവും കൂട്ടുകുടുംബ സംഭ്രതായവും ക്ഷേത്ര കലകളും മലയാളിയെ സംസ്ക്കാര സംബന്നമാക്കി,, കുട്ടിത്തം വിട്ട് യവ്വനത്തിലെത്തിയപ്പോഴും നല്ല കാഴ്ചകളായിരുന്നു,, മലയാള മാസത്തെ കുറിച്ച്പറയുംബോള്‍ തന്നെ ഒരോമാസത്തിനും അതിന്‍റെതായ പ്രത്യേക തകള്‍,, മകരത്തില്‍ മഞ്ഞും തുലാവര്‍ഷത്തില്‍ മഴയും തിരുവാതിരയും ആങ്ങിനെ ഓ ര്‍ത്ത് പറയുംബോള്‍ മനസ്സ് കുളിരണ്,, നാടന്‍കലകള്‍ മലയാളി എന്നും നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരുന്നു,,ആനയും അംബാരിയും ക്ഷേത്ര ഉത്സവങ്ങളും, കേരളത്തിലെല്ലാതെ മറ്റെവിടെയാണ് കാണാന്‍കഴിയുക, കഥയും കവിതയും എഴുതി മലയാളിയെ മത്തുപിടിപ്പിച്ച ലോകോത്തര എഴുത്തുകാര്‍,, വൈക്ക്യം മുഹമ്മദ് ബഷിറും സ്.കെ പോറ്റക്കാടും വിജയനും മാതവികുട്ടിയും ആങ്ങിനെ അനേകം എഴുത്തുകാര്‍, ജീവിത ഗന്തമുള്ള കഥ കളെഴുതി മലയാളികള്‍ ആര്‍ത്തിയോടെ വീണ്ടും വീണ്ടും വായിച്ചു തീര്‍ത്ത കഥകള്‍,, തിന്മകള്‍ക്കെതിരെ തൂലിക പടവാളാക്കി... സാഹിത്യ ചര്‍ച്ചകളും കൂട്ടായ്മകളും മലയാളിയുടെ മറ്റൊരുപ്രത്യേ കതയായിരുന്നു,,കഥ പറഞ്ഞ് പറഞ്ഞ് കേരള ജനതയെ മത്തുപിടിപ്പിച്ച സാംമ്പശിവനും മറ്റും കഥാപ്രസങ്കം എന്ന കഥ പറച്ചിലിനെ ജനകീ യമാക്കി നിലനിര്‍ത്തിയിരുന്നു,, അക്ഷേ പഹാസ്യത്തിലുടെ കേരളക്കരയെ പൊട്ടിച്ചിരിപ്പിച്ച ‍കുഞ്ചന്‍‍നഭ്യാരുടെ നാട്,, ഉത്സവപറമ്പുകളില്‍ ഇടിമുഴക്കം പോലെ അവതരിപ്പിച്ചിരുന്ന നാടകങ്ങള്‍ മലയാളിയുടെ ജീവിത ശൈലി തന്നെ മാറ്റിമറിക്യാന്‍ പോന്നവയായിരുന്നു,,അതുപോലെതന്നെ എഴുപതുകളിലും എണ്‍പതുകളിലുംഒക്കെപിറവികൊണ്ട മലയാളസിനിമകള്‍ ഇന്നും ക്ലാസിക്കുകളായി നിലന്നില്‍ക്കുന്നു,, മലയാള ഗാന ശാഖയും അതുപോലെത്തെന്നെ.. മലയാളിഹൃദയത്തില്‍ ഏറ്റുവാങ്ങി,, പ്രണയവും വിരഹവും വേദനയും ഒക്കെ മലയാളിയുടെ മനസ്സി ലേക്ക്ആഴ്ന്നിറങ്ങിയിരുന്ന കാലം,, പത്മരാജനും ഭരതനു മൊക്കെ മലയാളിക്ക് പകര്‍ന്നുനല്‍കിയ ചല ച്ചിത്രാനുഭവങ്ങള്‍,, മലയാളിയെ പ്രഭുദ്ധരാക്കാന്‍ ഇവകൊക്കെ കഴിഞ്ഞിരുന്നു,,രാഷ്ട്രിയവും സാഹിത്യവും ഒരുപോലെ ചര്‍ച്ച ചെയ്തിരുന്നു,, ആ ക്രമണങ്ങള്‍ നന്നേകുറവായിരുന്ന കാലം നമ്മുടെ അമ്മ പെങ്ങമാരോക്കെ സുരക്ഷിതരായിരുന്നകാലം,, ഒരുപറ്റം മനുഷ്യസ്നേഹികള്‍ ജീവിച്ചിരുന്ന കാലം,,ആ നല്ലനാളുകളിലേക്ക് തിരിച്ചു പോകാന്‍കഴിഞ്ഞിരുന്നെ ങ്കില്‍,, എന്നോര്‍ക്കുംബോള്‍ മനസ്സ്‌ പൂത്തുലയുന്നു,, പക്ഷെ ഇന്നിലേക്ക് നോക്കുംബോള്‍ ഹൃദയം തകരുന്ന കാഴ്ച്ചയും വാര്‍ത്തയുമാണ് കാണുന്നതും കേള്‍ക്കുന്നതും,, മുകളില്‍ പറഞ്ഞ തൊന്നും ഇന്നില്ല,, ഉണ്ടങ്കി‍ല്‍തനെ പേര്നിലനിര്‍ത്താന്‍ വേണ്ടിമാത്രം,, നല്‍വയലുകളല്ലാം കോഗ്രിറ്റു വനങ്ങളായി,,നാട്ടു വഴികളില്ല നാലുകെട്ടില്ല നടുമുറ്റമില്ല എല്ലാം പുതു മയിലേക്കുമാറി, കൂട്ട് കുടുംബം അണു കുടുംബത്തിലേക്കും,,, സ്നേഹമില്ല സഹോദര്യമില്ല എല്ലാംമാറി എല്ലാം കച്ചോട വല്‍ക്കരിക്യപെട്ടു,,സല്‍ ഫോണും ഇന്‍റര്‍നെറ്റും മലയാളിയെ നാശത്തിലേക്കടുപ്പിച്ചു സ്നേഹവും കാരുണ്യവും കൈവെടിഞ്ഞു,, ഗള്‍ഫുപണത്തിന്‍റെ കുത്തൊഴുക്കില്‍ പലതുംഒലിച്ചുപോയി,,ആര്‍ക്കും ആരേയും ഭഹുമാനമില്ലാതെയായി,,വിശേഷദിവസങ്ങള്‍ ക്കുടിച്ചു കൂത്താടി കജനാവ്നിറച്ചു,, പുറത്ത്‌ വിടുന്നകണക്കുകള്‍കേട്ട്‌ മൂക്കത്ത് വിരല്‍ വെക്കുന്നത് ഏറെയും മദ്യപന്‍ മാര്‍തന്നെ, കുടുംബ ഭദ്രത തീരെയില്ലാതായി,, വില്ലകളും ഫ്ലാറ്റുകളും മലയാളി സംസ്ക്കാരത്തെ മാറ്റിമറിച്ചു,, ക്കൂടുതല്‍ അധ്യാനമില്ലാതെ പണമുണ്ടാക്കാന്‍ മലയാളി ശിലിച്ചു,, തട്ടിപ്പിലും വെട്ടിപ്പിലും മലയാളി മുന്‍പന്തിയില്‍തന്നെ, തട്ടിപിന് ഇരയാകുന്നവരില്‍ ഏറെയും മലയാളികള്‍ ,,വികസനമില്ലാന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ വിളിച്ചു കൂകുംമ്പോഴും ന്നമ്മുടെ കൊച്ചു നഗരങ്ങള്‍ മെട്രോ സിറ്റികളായിമാറുന്നു,വികസനത്തിന്‍റെ പെരുംപറഞ് മലയാളക്കരയെ വെട്ടിമുറിച്ച് വില്‍ക്കാനു ള്ളശ്രമം ദൈവമേ അങ്ങയെ പോലെ ഞങ്ങളും ദുഖിതരാണ്,? ഏതു മേഖലയിലേക്ക് നോക്കിയാലും മാഫിയ സങ്കങ്ങളുടെ തേര്‍വാഴ്ച്ച ഭൂമാഫിയ മദ്ധ്യമാഫിയ മണല്‍മാഫിയ, അങ്ങിനെ നീളുന്നു ആപട്ടിക,, കൊട്ടേഷന്‍ ട്ടീമുകളുടെ പക പോക്കല്‍ തെരുവ് യുദ്ധ മായി മാറുന്നു,, തല അറുത്തെടുക്കാനും കൈകാലുകള്‍ വെട്ടി മാറ്റാനും ഒരു മടിയുമില്ലാത്ത പുതു തലമുറ, തെരുവോരങ്ങളില്‍ പിടഞ്ഞുവിഴുന്ന മനുഷ്യര്‍ ജീവനുവേണ്ടി ‍കേഴുമ്പോള്‍ അവ ചിത്രങ്ങളാക്കി സോഷ്യല്‍ നെറ്റ് വര്‍ ‍ക്കുകളില്‍ പോസ്റ്റ്‌ചെയ്തു രസിക്കുന്നു,,അപകടത്തില്‍പെട്ടവര്‍ ചോരവാര്‍ന്ന് മരിക്കുന്നു,കാരുണ്യം പാടെ ഇല്ലാതായി, ബ്ലേട് കംബനികള്‍ കൂണ്‌പോലെ മുളച്ചുപൊന്തി ആടംഭരജീവിതം മലയാളിക്ക് ഒഴിച്ചുകൂടാന്‍പറ്റാതെയായി, അതുകൊണ്ട് തന്നെ കുടുംബ ആത്മഹത്യകള്‍പെരുകി, പണമിടപാട് സ്ഥാപനങ്ങളുടെ ചൂഷണവും കാര്‍ഷിക തകര്‍ച്ചയും കര്‍ഷകനെ ആത്മഹത്യയിലേക്ക് നയിക്കുന്നു,, കര്‍ക്കിടകത്തില്‍ പോലും മഴ ലഭിക്യാതെ കേരളം വരണ്ടുണങ്ങുന്നു.... സ്വന്തം സുകത്തിനും സൌകര്യത്തിനും വേണ്ടി മാതാപിതാക്കളെ വൃദ്ധ സദ നങ്ങളിലാക്കുന്നു, ഇത്രയേറെ വൃദ്ധ സദനങ്ങളുള്ള ഒരുനാട് മറ്റെവിടെ കാണാന്‍കഴിയും,, മലയാളിക്ക് ഒരു ലജ്ജയുമില്ല,,, വിവാഹങ്ങള്‍ കംമ്പോള വല്‍ ക്കരി ക്യപെട്ടു, വിവാഹ മോജനങ്ങള്‍ പെരുകി സഹിഷ്ണത എവിടെയുമില്ല.. നൊന്തു പ്രസവിച്ച കുഞ്ഞിനെ പെരുവഴിയില്‍ ഉപേക്ഷിക്യാനും വില്‍കാനും വരെ സഹോദരിമാര്‍ തയ്യാറായി,, സ്വന്തം കുടുംബത്തില്‍നിന്ന് തന്നെപെണ്‍കുട്ടികള്‍ പീഡിപ്പിക്യപെട്ടു, അവര്‍തന്നെ മക്കളെ മറ്റുള്ളവര്‍ക്ക്‌ കാഴച്ചവെക്കുന്നു പിഞ്ഞു കുഞ്ഞുങ്ങളെ പോലും കമാര്‍ത്തിക്ക് വേണ്ടിഇരയാക്കുന്നു,, ചെറിയ സംശയങ്ങളുടെ പേരില്‍ പോലും പിടിക്ക്യപെടുന്നവരെ ജനമദ്ധ്യത്തില്‍ അടിച്ചുകൊല്ലുന്നു,, പ്രഭുദ്ധ കേരളം സംസ്കാര സൂന്യരുടെ നാടായിമാറുന്നു,, നമ്മുടെ പൂര്‍വീകര്‍ തെളിച്ച വഴികളില്‍നിന്നും പുതു തലമുറ വഴിമാറി നടക്കുന്നു,? ആര്‍ക്കും ആരിലും നിയന്ത്രണമില്ല, സ്നേഹവും കാരുണ്യവും മലയാളിയില്‍ ന്നിന്നുംഅകലുന്നു,, എന്നാലും ചിലനല്ല മനസ്സ് കള്‍ ജീവിച്ചിരിപ്പുള്ളത് കൊണ്ട് വലിയ വലിയ അത്യാഹിതങ്ങളില്‍ നിന്നും നാം രക്ഷപെടുന്നു,, ദൈവമേ അങ്ങയുടെ സ്വന്തം നാടല്ലെയിത് ഇതല്ലാം കണ്ട്‌ മനം മടുത്തിട്ടാണോ അങ്ങ് ഞങ്ങളെ കൈവെടിഞ്ഞത്,, ആ പഴയ നല്ല നാളുകളിലേക്ക് ഞങ്ങളെ തിരികെ കൊണ്ടുപോയില്ലങ്കിലും,,, പുതു തലമുറയെ രക്ഷിക്യാനെങ്കിലും അങ്ങ് വീണ്ടുംവരണം,, ദൈവത്തിന്‍റെ സ്വന്തം നാടായ കൊച്ചു കേരളത്തിലേക്ക്,,, ഞങ്ങള്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കും,,,,,അബ്ദുള്ള തളിക്കുളം,,