പേജുകള്‍‌

04 മാർച്ച് 2014

.....നഷീദ ഷരീഫി ന്‍റെ കവിതകള്‍ ...

                                                                      **** കാഴ്ച്ച*** 
.....കാഴ് ച്ച....   
ഇരുട്ടിലലിഞ്ഞ കണ്ണുകളില്‍  ചിന്തകള്‍ കൊണ്ടൊരു 
വര്‍ണ്ണ കാഴ്ച്ച ഞാന്‍ സൃഷ്ട്ടിച്ചു ...
താഴിട്ടു പൂട്ടിയ ചിന്തകളെ   ഒരു കുഞ്ഞു പൂവിന്
ഇതളുകളായി   എന്‍റെ വിരലുകള്‍ തുന്നികൊടുത്തു .
കണ്ണിന് അറിയാത്ത കാഴ്ച്ചകള്‍   കൊണ്ട്  ഞാനൊരു 
കൂടാരം പണിതു....
ആകാശത്തി ന്‍റെ  അനന്തതയില്‍  പഞ്ഞി കെട്ടുകള്‍ കൊണ്ട് 
തൂവല്‍ സ്പര്‍ശമേകാന്‍  ഞാന്‍ വിരിപ്പൊരുക്കി ...
ഇടയ്കെപ്പോഴോ.......
ഭൂമിയിലെ കാഴ്ച്ച കള്‍  വിരുന്നുകാരായി .
പൂ ത്തുലഞ്ഞു നില്‍ക്കുന്ന ചെമ്പക പൂവി ന്‍റെ  സുഗന്ധം 
ഒരു കാറ്റി ലുണര്‍ത്തി   എന്നെ കൊതിപ്പികുന്നുണ്ട്..
പൂവിലെ തേന്‍ നുകരാന്‍
കിളികളും ശലഭങ്ങളും      കേള്‍ക്കാന്‍ കൊതിച്ച പാട്ടിലെ നര്‍ത്തകരായി., 
നിറങ്ങളെ കുറിച്ച് അറിയാത്ത ഞാന്‍ 
വര്‍ണ്ണങ്ങള്‍ കൊണ്ട് സ്വപ്പ്നങ്ങള്‍ നെയിതു ......
പെട്ടന്ന് മനസ്സില്‍ പൈയ്ത മഴയില്‍ .
ജീവിത സ്വപ്പ്നങ്ങള്‍ നെയിതോരമ്മ ക്കിളിയുടെ തേങ്ങല്‍ കേള്‍ക്കുന്നുണ്ട് ...

മഴയ്ക്ക് സക്തി യേകി ഉണങ്ങാത്ത  മുറിപാടിന്‍റെ വേദനകള്‍ 
തിന്നുന്ന വരുടെ     കരച്ചില്‍ ഉയര്‍ന്നുവന്നു .
പിഞ്ചു കുഞ്ഞു ങ്ങളുടെ കരച്ചില്‍ കേട്ടപ്പോള്‍ 
എന്‍റെ കാതുകളെ ഞാന്‍ പൊത്തി പിടിച്ചു ..
അന്ധ കാരത്തില്‍ നിന്ന് വെളിച്ചത്തി ലേക്കുള്ള ദൂരമെന്തന്നു കണ്ണുകള്‍കറിയില്ലങ്കിലും .........
കാഴ്ച്ചകള്‍ കണ്ണിനു മുന്നില്‍ നിറയുമ്പോള്‍ കണ്ണുകളെ ഞാന്‍ മുറുക്കെ ചിമ്മി ..

ഭൂമി മാതാവിന്‍റെ മാറ് പിളര്‍ന്നും കൊതി തീരാത്ത മനുഷ്യന്‍റെ 
ആഗ്രഹങ്ങള്‍ കേള്‍ക്കും ഭോള്‍ ...
മിഴി നീരുവറ്റിയ കണ്ണുകള്‍  നീ രുറവയ്ക്ക്  വേണ്ടി ശ്രമിക്കുന്നുണ്ട് ... 

എന്‍റെ പാദങ്ങള്‍ ഭൂമിയുടെ നെഞ്ചില്‍ പതിപ്പിക്യാന്‍ 
ഊന്നു വടിയുടെ ആവശ്യ മുണ്ടെനിക്ക് .
എന്‍റെ പാത കളില്‍ നീ കൈയ് ചേര്‍ത്തി രുന്നെങ്കില്‍ 
ഇനിയും ആട് ജീവിത മാകാതിരിക്യാന്‍ ഞാനൊരു ശ്രമം നടത്തും .

കാഴ്ച്ചകള്‍ തീ ര്‍ക്കുന്ന ഭയം ഈ ഇരുട്ടിലും ഞാന്‍ നിങ്ങളില്‍ കാണുന്നു .
എന്‍റെ കണ്ണിന്‍റെ അന്ധത നിങ്ങളുടെ മനസ്സിന്‍റെ അന്ധത 
അന്തരം ഒന്നുമാത്രം ...
നിങ്ങള്‍ കാഴ്ച്ചയുടെ വാതില്‍ അടച്ചുപിടിക്കും ഭോള്‍ 
എന്‍റെ മനസ്സെനിക്ക് കാഴ്ച്ചയിലേകൊരു 

വാതില്‍ തുറക്കുന്നു ...
**********************
....നഷീ ദ ഷരീഫ്...ജീവിത മവസാനിപ്പിക്യാന്‍ 
കടലിലേക്ക്‌ 
നടന്നടുത്ത കാലുകള്‍ ക്കടിയില്‍ 
കിടന്നായിരം 
മണല്‍ ത്തരികള്‍ 
...ജീ വനുവേണ്ടി കേഴുന്നുണ്ടായിരുന്നു ...
********************
....നഷീ ദ ഷരീഫ്...

24 ജനുവരി 2013

സ്ത്രീ പീഡനവും തുടര്‍ കഥകളും,,,,

ഡെല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ കുട്ട മാനഭങ്കത്തിനിരയായി ധാരുണ്യമായി മരണപെട്ട പേരറിയാത്ത ആ സഹോദരി..
സംഭവം നടന്നിട്ട് ഒരു മാസംകഴിഞ്ഞു... പ്രതികളെല്ലാം ശിക്ഷയും കാത്ത് കഴിയുന്നു...
സംഭവത്തിനു ശേഷം എന്തല്ലാം ക്കോലാഹലങ്ങളായിരുന്നു.. ഡെല്‍ഹിയിലും ഇതര സംസ്ത്താനങ്ങളിലും നടന്നത്...
വന്‍ പ്രഷോഭങ്ങള്‍ നടത്തുകയും ഭരണകൂടത്തെ മുട്ടുകുത്തികുകയും ചെയ്തു... ഇനിയും ഇത്തരം
സംഭവങ്ങള്‍ ആവര്‍ത്തിക്കില്ല   എന്നുപ്രക്യാപിക്കുകയും തിരക്കിട്ട കൂടിയാലോജനകള്‍..  തീരുമാനങ്ങള്‍...
പ്രതികള്‍ക്ക് കടുത്ത ശിക്ഷ തെന്നെ കൊടുക്കും എന്ന് പ്രക്യാഭിക്കുകയും ചെയ്തു...
പ്രക്ഷോഭകര്‍ അവരവരുടെ മാളത്തിലേക്ക് പിന്‍വലിഞ്ഞു.. 
 ഡെല്‍ഹി ശാന്തം.. പ്രതികള്‍ക്ക് എന്ത് ശിക്ഷ നല്‍കണം പലര്‍ക്കും വെത്യസ്ത്ത അഭിപ്രായങ്ങള്‍...
വധശിക്ഷ നല്‍കണം എന്ന് ചിലര്‍ വാദിച്ചപ്പോള്‍  വധശിക്ഷ ഒന്നിനും പരിഹാരമല്ല എന്ന് മറ്റു ചിലര്‍ വാദിച്ചു...
അന്യേക്ഷണങ്ങള്‍ക്കും വാത പ്രതിവാതങ്ങള്‍‍ക്കിടയിലും....   സ്ത്രീ പീഡനങ്ങളും കൊലപാതകങ്ങളും അനേകം നടന്നു...
നടന്നുകൊണ്ടേയിരിക്കുന്നു... ഒന്നിനും ഒരു പരിഹാരമില്ലാതെ..
നിര്‍ദയം നിരന്തരം...  ???
അതൊക്കെ അങ്ങ് ഡല്‍ഹിയി‍ലെല്ലേ നമുക്കെന്ത് കാര്യം...
എന്‍റെ മനസ്സ് മെല്ലെ കേരളത്തിലേക്ക് പിന്‍വലിഞ്ഞു..   ഇവിടെ യെത്തിയപോഴാണ് എനിക്ക് ഉറക്കം പോലും നഷ്ട്ടപെട്ടത്..
ഇതൊന്ന് വായിക്യണം സുഹൃത്തുക്കളെ..   ചിലപ്പോള്‍ ഇതിനുമുന്‍പ് നിങ്ങളിത് വായിച്ചിട്ടുണ്ടാകാം..
കാരണം... ഇതൊരു പഴയ പത്രവാര്‍ത്തയാണ് ഒരുലേഖനം.... ഞാനിത് ബ്ലോഗില്‍ ഉള്‍പെടുത്തുന്നത്‌ വായിക്യാത്തവര്‍ക്ക് വേണ്ടിയാണ്...
സ്ത്രീ കളോടും  കുട്ടികളോടും കാട്ടുന്ന ലൈംഗിക ക്രൂരതയുടെ ലകു ചിത്രമാണ് ഈ ലേഖനം...???

                                            ***********ദൈവത്തിന്‍റെ സ്വന്തം നാട് പീഡനങ്ങളുടെ നാടായിമാറിയിരിക്കുന്നു ലജ്ജിക്കുക നാടേ                                  
 പ്രതികള്‍ അച്ഛന്‍, അമ്മ...
പിന്നെ ആരെല്ലാം 
മധു.കെ.മേനോന്‍.. ദൈവത്തിന്റെ സ്വന്തം നാട് പീഡനങ്ങളുടെ നാടായി
മാറിയിരിക്കുന്നു. ലജ്ജിക്കുക നാടേ...
...എന്നെ ബാംഗ്ലൂരില്‍ കൊണ്ടുപോയി. അവിടെ ഒരു ലോഡ്ജ്
മുറിയില്‍ ഒരാളെന്നെ പീഡിപ്പിച്ചു. പീഡനം കഴിയുംവരെ എന്റെ വാപ്പയും ആ
മുറിയിലുണ്ടായിരുന്നു. വാപ്പ കണ്ണുകളടച്ച് കിടക്കുകയായിരുന്നു. ഞാന്‍ പലതവണ
തട്ടിവിളിച്ചു. വാപ്പ അനങ്ങിയില്ല...ഒടുവില്‍ എന്നെ ഉപയോഗിച്ചതിന്റെ പ്രതിഫലം
വാങ്ങിക്കുമ്പോള്‍ വാപ്പയുടെ മുഖത്ത് കുറ്റബോധത്തിന്റെ യാതൊരു ലക്ഷണവും
ഉണ്ടായിരുന്നില്ല...''
ക്ഷമിക്കുക;
സിനിമയിലല്ല. പറവൂര്‍ പീഡനക്കേസിലെ ഇര 16 വയസ്സുകാരി പെണ്‍കുട്ടിയുടെ ദൈന്യം
തുളുമ്പുന്ന വെളിപ്പെടുത്തല്‍. ഈ കുട്ടിയുടെ മൊഴിയെടുക്കുമ്പോള്‍ മനസ്
പിടച്ചെന്നാണ് പോലീസ് കോടതിയില്‍ പറഞ്ഞത്. ''പിച്ചവെച്ച കാലത്ത് ചുവടു
പിഴയ്ക്കുമ്പോള്‍ കൈപിടിച്ചു നടത്തിയ വാപ്പതന്നെ ആദ്യം ഭോഗിച്ചും പിന്നെ
കാമവെറിയന്മാര്‍ക്ക് എറിഞ്ഞുകൊടുത്തും നശിപ്പിച്ചു.'' മൊഴിയെടുത്ത പോലീസുകാരന്‍ ഇതു
പറയുമ്പോള്‍ കിതയ്ക്കുകയായിരുന്നു.

പറവൂര്‍ പെണ്‍കുട്ടിയുടെ മൊഴിയില്‍
മറ്റൊരു സംഭവം വിവരിക്കുന്നുണ്ട്. മൂന്നാറിലെ ഒരു റിസോര്‍ട്ടിലേക്ക് വാപ്പയും
ഇടനിലക്കാരി മുംതാസും ചേര്‍ന്ന് കൂട്ടിക്കൊണ്ടുപോയി. അവിടെ ഫൈസല്‍
എന്നൊരാള്‍ക്കുവേണ്ടിയായിരുന്നുഅത്.വാപ്പയുംമുംതാസും റിസോര്‍ട്ടിന് പുറത്ത്
കാവലിരുന്നു. കുട്ടിയെ ഫൈസലിന്റെ അടുത്തേക്കയച്ചു.
കുട്ടിയോട് ഫൈസല്‍ കൂടെ
വന്നവര്‍ ആരെന്ന് ചോദിച്ചു. കുട്ടി പറഞ്ഞു, 'എന്റെ വാപ്പ'. ദേഷ്യപ്പെട്ട് ഫൈസല്‍
നേരെ ചെന്നത് കുട്ടിയുടെ വാപ്പയുടെ അടുത്ത്. 'ഇത് നിന്റെ മോള് തന്നെയല്ലേടാ' എന്ന്
ചോദിച്ച് ഫൈസല്‍ അയാളുടെ മുഖത്തടിച്ചു.
പക്ഷേ, ഫൈസലിനെപ്പോലെയായിരുന്നില്ല
മറ്റുള്ളവര്‍. ഒരു വര്‍ഷം മാത്രം ഇരുനൂറ് പേരാണ് ഈ കുട്ടിയെ ലൈംഗികചൂഷണത്തിന്
വിധേയമാക്കിയതെന്നാണ് പോലീസ് റിപ്പോര്‍ട്ട്.
''മനുഷ്യന്റെ മനസ് ഇത്രയ്ക്ക്
നികൃഷ്ടമാകാന്‍ എങ്ങനെ കഴിയുന്നു. നിയമംകൊണ്ടു മാത്രം ഇതെല്ലാം ശരിയാക്കാം എന്ന
ധാരണ ശരിയല്ല. മനുഷ്യന്റെ മനസ്സാണ് മാറേണ്ടത്.'' സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ
ജസ്റ്റിസ് ഡി. ശ്രീദേവി പറയുന്നു.
മട്ടന്നൂരിലെ പെണ്‍കുട്ടിയുടെ അച്ഛന്‍ ഒരു
കുപ്പി മദ്യത്തിനായാണ് മകളെ പലര്‍ക്കും മുന്നിലെത്തിച്ചത്. വരാപ്പുഴ പെണ്‍കുട്ടിയെ
വാണിഭസംഘത്തിന് വിറ്റത് സ്വന്തം അമ്മതന്നെയായിരുന്നു. മറയൂരില്‍ 13 വയസ്സുകാരി
പീഡിപ്പിക്കപ്പെട്ടതിലും പ്രതി അമ്മ. കോട്ടയം നട്ടാശ്ശേരിയില്‍ നാലു വയസ്സുകാരി
മകളെ ഭോഗിച്ച് അച്ഛന്‍ കാമാര്‍ത്തി തീര്‍ത്തു. വൈപ്പിനില്‍ പതിനേഴുകാരിയെ
പീഡിപ്പിച്ച കേസില്‍ പിടിയിലായത് അച്ഛനും മാതൃസഹോദരീ പുത്രനും. തൃശൂര്‍ പുതുക്കാട്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അച്ഛനും സഹോദരനും ഇളയച്ഛനും പീഡിപ്പിച്ചു.
ഗര്‍ഭിണിയായ കുട്ടിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കുകകൂടി ചെയ്തു ഈ മാന്യന്മാര്‍.
ഒടുവില്‍ പറഞ്ഞത് പീഡനപരമ്പരയിലെ 'ലേറ്റസ്റ്റ്' വാര്‍ത്തയാണ്. ഈ ഫീച്ചര്‍
തയ്യാറാക്കുന്ന ദിവസം പുറത്തുവന്നത്. ഇതു നിങ്ങള്‍ വായിക്കുമ്പോഴേക്കും ഇനിയും
ഒരുപാട് കഥകള്‍ നിങ്ങളറിഞ്ഞിട്ടുണ്ടാകും.  എന്ുകൊണ്ട് കൊച്ചു കുട്ടികള്‍                               '  ഇരകളാക്കാന്‍ ഏറ്റവും എളുപ്പം കുട്ടികളെയാണ്. നുണ പറഞ്ഞ്
പ്രലോഭിപ്പിച്ച് ഇവരെ എളുപ്പം വീഴ്ത്താം. വേണമെങ്കില്‍ ഭീഷണിയിലൂടെയും വശത്താക്കാം.
ലൈംഗികവേഴ്ചകളില്‍ 'വൈവിധ്യം' വേണമെന്നാഗ്രഹിക്കുന്ന കാമവെറിയന്മാര്‍ തേടുന്നതും
കുട്ടികളെ'', 'സഖി' സെക്രട്ടറി ഏലിയാമ്മ വിജയന്റെ നിരീക്ഷണം.

കഴിഞ്ഞ
ആഗസ്ത് ഒന്ന്. അന്ന് ഹൈക്കോടതിയില്‍ നിന്ന് സുപ്രധാനമായ ചില പരാമര്‍ശങ്ങളുണ്ടായി.
പറവൂര്‍ കേസിലെ പ്രതികള്‍ക്ക് ജാമ്യമനുവദിക്കണമെന്ന അപേക്ഷയിന്മേല്‍
തീരുമാനമെടുത്തുകൊണ്ടാണ് ഹൈക്കോടതി ചില നിരീക്ഷണങ്ങള്‍ നടത്തിയത്. സമ്പന്നരുടെ
സുഖഭോഗത്തിനുള്ള ഇരകളായി ചെറിയ കുട്ടികള്‍ മാറുന്നതില്‍ സമൂഹം നിസ്സംഗത
വെടിയണമെന്നാണ് ജസ്റ്റിസ് കെ.ടി. ശങ്കരന്‍ പറഞ്ഞത്. പെണ്‍കുട്ടികളെ
പീഡിപ്പിക്കുന്നതിനെതിരെ കര്‍ശന നിയമമുണ്ടായിട്ടും ഇത്തരം കേസുകള്‍ സംസ്ഥാനത്ത്
പെരുകുന്നതില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു.
''ജാമ്യാപേക്ഷയില്‍ പ്രതികള്‍
തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ ഉപയോഗിച്ച വാക്ക് 'ഞങ്ങള്‍ വെറും
കസ്റ്റമേഴ്‌സ്' ആണ് എന്നാണ്. പെണ്‍കുട്ടികളുടെ ശരീരം 'ചരക്ക്' ആകുമ്പോഴേ ഇവരൊക്കെ
കസ്റ്റമര്‍ ആകൂ. അപ്പോള്‍ കോടതിക്ക് മുമ്പാകെ പെടുന്ന അപേക്ഷയില്‍പോലും അവര്‍
സ്ത്രീശരീരത്തെ പണം കൊടുത്ത് വാങ്ങുന്നവരാണെന്ന് സമ്മതിക്കുന്നു'', ഹൈക്കോടതിയിലെ
അഡ്വ. സലാവുദ്ദീന്‍ ചോദിക്കുന്നു.
എയ്ഡ്‌സും മറ്റു ലൈംഗികരോഗങ്ങളും
ഒഴിവാക്കി 'സേഫ് സെക്‌സ്' എന്ന നിലയിലാണ് കാമഭ്രാന്തന്മാര്‍ കൊച്ചു കുട്ടികളെ
തേടുന്നതെന്ന് ലൈംഗികത്തൊഴിലാളിയും എഴുത്തുകാരിയുമായ നളിനി ജമീല. ''3000ത്തിലധികം
ആളുകളുമായി ഞാന്‍ സെക്‌സിലേര്‍പ്പെട്ടിട്ടുണ്ട്. എന്റെ ക്ലൈന്റ്‌സില്‍ ഭൂരിഭാഗം
പേരും എയ്ഡ്‌സിനെ പേടിക്കുന്നവരാണ്. കോണ്ടമൊന്നുമല്ല എയ്ഡ്‌സ് വരാതിരിക്കാന്‍
ഫ്രെഷ് കുട്ടികളെയാണ് വേണ്ടതെന്നാണ് ഇവര്‍ പറയുന്നത്.''
ലൈംഗികത്തൊഴിലാളിയാണെങ്കിലും അറുപതുവയസ്സായ തനിക്ക് കേരളത്തിലൂടെ രാത്രി
യാത്രചെയ്യാന്‍ പേടിയാണെന്ന് ഇവര്‍ പറയുന്നു.
ജാഗ്രത: ശോഭാ ജോണ്‍മാര്‍ പിറകിലുണ്ട്

ഈ ഫീച്ചര്‍ എഴുതുന്നതിന്റെ തലേന്നാണ് പോലീസ് ഇങ്ങനെയൊരു
ഞെട്ടിക്കുന്ന വിവരം പുറത്തു വിടുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ആയിരത്തിലധികം
പെണ്‍കുട്ടികളെ ശോഭ ജോണ്‍ പലര്‍ക്കായി കാഴ്ചവെച്ചു. പറവൂര്‍, വരാപ്പുഴ കേസുകളിലെ
പ്രതിയായ ജോഷി അറസ്റ്റിലായതോടെയാണ് ഈ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. മിക്ക
കുട്ടികളേയും ചതിയില്‍ പെടുത്തിയാണ് കൂടെ കൂട്ടിയതെന്ന് ജോഷി പോലീസിനോട്
സമ്മതിച്ചു. അര ലക്ഷം രൂപവരെ ഇവര്‍ മിക്ക ഇടപാടിനും
ഈടാക്കിയിരുന്നുവത്രെ.
വേട്ടക്കാരും കുട്ടികള്‍

ഇരകളും വേട്ടക്കാരും കുട്ടികളാകുന്ന അവസ്ഥയുമുണ്ട്.
2010-ല്‍ പത്തും 2011ല്‍ ഇതുവരെ ഒമ്പതും കുട്ടികള്‍ ലൈംഗിക പീഡനക്കേസുകളില്‍
പ്രതിയായിട്ടുണ്ടെന്ന് ക്രൈം റിക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ട്.
കുമളി
മേപ്പാറയില്‍ സംഭവിച്ചത് കേള്‍ക്കൂ. എട്ടാം ക്ലാസില്‍ പഠിക്കുന്ന പയ്യന്‍ നാലു
വയസ്സുകാരി ശ്രീജയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ കുട്ടിയും കോലും
കളിക്കുന്ന കമ്പ് ബാലികയുടെ ശരീരത്തിലേക്ക് കുത്തിയിറക്കി. കുഞ്ഞ്
മരിച്ചെന്നറിഞ്ഞപ്പോള്‍ കൈയില്‍ കരുതിയ ലൈറ്റര്‍ ഉപയോഗിച്ച് കുട്ടിയുടെ മുഖം
പൊള്ളിച്ചു. ഒടുവില്‍ മൃതദേഹം തൊട്ടടുത്ത മരപ്പൊത്തില്‍ ഒളിപ്പിച്ചു.
വീട്ടിലെ സാഹചര്യങ്ങളാണ് കുട്ടിയില്‍ കുറ്റവാസനയുണ്ടാക്കിയത് എന്നാണ്
പോലീസ് പറയുന്നത്. മൂന്നു വിവാഹം കഴിച്ച അമ്മയുടെ രണ്ടാമത്തെ ഭര്‍ത്താവിലെ
കുട്ടിയായിരുന്നു ബാലന്‍. നീലച്ചിത്രങ്ങള്‍ അവന്‍ സ്ഥിരമായി
കാണുകയായിരുന്നുവത്രെ.
നെടുങ്കണ്ടം ചേമ്പളത്ത് നടന്ന സംഭവത്തില്‍ പ്രതിയായത്
നാലാം ക്ലാസുകാരന്‍. അഞ്ചു വയസ്സുകാരി നിയയെ വീടിനടുത്തുള്ള കുളക്കടവിലേക്ക് ബാലന്‍
കൂട്ടിക്കൊണ്ടുപോയി. കഴിഞ്ഞ ദിവസം അച്ഛനും അമ്മയും ഒരുമിച്ചിരുന്നു കണ്ട ബ്ലൂ ഫിലിം
സിഡിയിലെ രംഗങ്ങള്‍ അഞ്ചു വയസ്സുകാരിയില്‍ പരീക്ഷിക്കാന്‍ ബാലന്‍ തീരുമാനിച്ചു.
കുട്ടി എതിര്‍ത്തപ്പോള്‍ കുളത്തിലേക്ക് തള്ളിയിട്ടു എന്നാണ്
കേസ്.
തിരുവനന്തപുരത്തെ ഒരു സ്‌കൂളില്‍ ടീച്ചര്‍ ക്ലാസ് റൂമിലേക്ക്
കയറിവരുമ്പോള്‍ ഒരു പെണ്‍കുട്ടി ബെഞ്ചില്‍ നിവര്‍ന്നുകിടക്കുന്നു. മുകളിലായി ഒരു
ആണ്‍കുട്ടിയും. ചുറ്റും കൂട്ടുകാര്‍. പുതിയ കാലത്തെ അച്ഛനും അമ്മയും
കളിയാണിത്.
''മാതാപിതാക്കളുടെ ഭാഗത്തുനിന്നുള്ള അച്ചടക്കനടപടികള്‍ കുറഞ്ഞു.
അരുതാത്ത കാര്യങ്ങള്‍ എന്തെന്നും അതിന്റെ അതിര്‍വരമ്പുകള്‍ എന്തെന്നും
പറഞ്ഞുകൊടുക്കാന്‍ പല രക്ഷിതാക്കളും തയ്യാറാകുന്നില്ല.'' ചൈല്‍ഡ് സൈക്കോളജിസ്റ്റ്
ഡോ.എ.നിര്‍മല പറയുന്നു.
അപകടത്തിലേക്കൊരു മിസ്ഡ് കോള്‍

മിസ്ഡ് കോള്‍ കണ്ട നമ്പറിലേക്ക് തിരിച്ചുവിളിച്ചതാണ്
തൃശ്ശൂരില പ്ലസ് ടു വിദ്യാര്‍ഥിനി. ആദ്യമൊക്കെ കോളുകള്‍ അവഗണിച്ച പെണ്‍കുട്ടി
ഒടുവില്‍ അയാളുമായി അടുപ്പത്തിലായി. ഗള്‍ഫുകാരനായ അയാള്‍ നാട്ടിലെത്തിയപ്പോള്‍
കുട്ടി പഠിക്കുന്ന സ്‌കൂളിലെത്തി. അയാളും സുഹൃത്തും ചേര്‍ന്ന് പെണ്‍കുട്ടിയെ
മൂന്നാറിലേക്ക് ക്ഷണിച്ചു. കൂട്ടുകാരിയുടെ വീട്ടില്‍ പോകുകയാണെന്ന് മാതാപിതാക്കളോട്
പറഞ്ഞ് ഇറങ്ങിവരാനാണ് അയാള്‍ ഉപദേശിച്ചത്.
കൂട്ടുകാരിയുടെ വീട്ടില്‍
പോകുകയാണെന്ന് പറഞ്ഞപ്പോള്‍ കൂട്ടിനായി അഞ്ചാം ക്ലാസുകാരി അനിയത്തിയെയും അമ്മ
പെണ്‍കുട്ടിക്കൊപ്പം അയച്ചു. പോകുംവഴി വാളറയിലെത്തി വെള്ളച്ചാട്ടം കാണുന്നതിനിടെ
സംശയം തോന്നി നാട്ടുകാര്‍ നാലുപേരെയും പിടികൂടി. പോലീസ് ചോദ്യംചെയ്യലില്‍ രണ്ടു
കുട്ടികളും കാറില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു.
കുറ്റിപ്പുറത്തുകാരായ സുഹൈര്‍, മുഹമ്മദ് ഷഫീക്ക് എന്നിവരായിരുന്നു
പ്രതികള്‍.
31,432 സ്ത്രീകള്‍!

കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ പീഡനത്തിന്
ഇരയായത് 31,432 സത്രീകള്‍! സംസ്ഥാന ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ തയ്യാറാക്കിയ
കണക്കാണിത്. സ്ത്രീകള്‍ക്കെതിരായ എല്ലാത്തരം അതിക്രമങ്ങളും ഇതില്‍
ഉള്‍പ്പെട്ടിട്ടുണ്ട്. എങ്കിലും ഇതില്‍ കൂടുതലും ലൈംഗിക പീഡനക്കേസുകള്‍
തന്നെ.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പത്തു വയസിനു താഴെയുള്ള 284 പര്‍
പീഡിപ്പിക്കപ്പെട്ടു. 10-15 വയസ്സുള്ള 1383 പേരും 15-29 വയസ്സുള്ള 14,916 പേരും
30-65 പ്രായത്തിലുള്ള 14,386 പേരും 65 വയസ്സിനു മുകളില്‍ 463 സ്ത്രീകളും
പീഡിപ്പിക്കപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷം 4500 പേര്‍ പീഡനത്തിനിരയായതാണ് സംസ്ഥാന
വനിതാ കമ്മീഷന്റെ കണക്ക്.
ചതിയില്‍ വീഴാന്‍ എന്തെളുപ്പം

എറണാകുളത്ത് മുന്‍പ് സെക്‌സ് മാഫിയകളിലൊന്നില്‍
പ്രവര്‍ത്തിച്ച ഒരാളുടെ അനുഭവക്കുറിപ്പാണിത്. പേരു പറയാതെ പ്രസിദ്ധീകരിക്കണമെന്നത്
അയാളുടെ അഭ്യര്‍ത്ഥനയായിരുന്നു.
മാധ്യമങ്ങള്‍ എഴുതുകയും പറയുകയും
ചെയ്യുന്നതിനേക്കാള്‍ എത്രയോ വിപുലമാണ് സെക്‌സ് മാഫിയകളുടെ കേരളത്തിലെ
പ്രവര്‍ത്തനം. അന്തര്‍സംസ്ഥാന ബന്ധങ്ങള്‍ ഇത്തരം സംഘങ്ങള്‍ക്കുണ്ട്. മാഫിയാ
സംഘത്തില്‍ എന്റെ ജോലി ഇരകളാകാന്‍ കുട്ടികളെ കണ്ടെത്തുക എന്നതായിരുന്നു. കുട്ടികളെ
വലയില്‍ വീഴ്ത്താന്‍ വളരെ എളുപ്പമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇതിനുവേണ്ടി
സ്ത്രീകളടക്കമുള്ളവരുടെ സഹായം ഞങ്ങള്‍ തേടാറുണ്ട്. വന്‍ പ്രതിഫലമാണ് ഇത്തരം
ഏജന്റുമാര്‍ക്ക് കിട്ടുന്നത്.

കുട്ടികളെ വീഴ്ത്താന്‍ ചില ടെക്‌നിക്കുകള്‍
ഞങ്ങള്‍ ഉപയോഗിക്കാറുണ്ട്. പ്രണയം നടിച്ച് വലയിലാക്കുക, സിനിമ-സീരിയല്‍ മോഹം നല്‍കി
ആകര്‍ഷിക്കുക, വിവാഹവാഗ്ദാനം നല്‍കി വശത്താക്കുക എന്നിവയാണ് പ്രധാന മാര്‍ഗങ്ങള്‍.
ഇതില്‍ ഏറ്റവും എളുപ്പം പ്രണയം നടിച്ച് വലയിലാക്കാനാണ്. കോതമംഗലത്ത് അടുത്തിടെ
ഉണ്ടായ സംഭവം ഓര്‍മിക്കുക.
നമ്മുടെ പ്രണയത്തില്‍ വിശ്വസിച്ച്
വിളിക്കുന്നിടത്തൊക്കെ കുട്ടി വരാന്‍ തുടങ്ങുന്നതോടെ ആദ്യഘട്ടം തീര്‍ന്നു. പിന്നെ
ഇവരെ പ്രലോഭിപ്പിച്ച് ഹോട്ടല്‍ മുറിയില്‍ എത്തിക്കും. അവിടെ മുതിര്‍ന്ന
സ്ത്രീകളുണ്ടാകും. അവരാണ് കുട്ടിയെ 'ജോലി' പഠിപ്പിക്കുന്നത്. വലിയ പണക്കാരുടെ
മക്കളേയും വളരെ പാവപ്പെട്ട കുടുംബത്തിലേയും കുട്ടികളാണ് കൂടുതലായി ഇരകളാവുന്നത്.
പണക്കാരി കുട്ടികള്‍ക്ക് വീട്ടിലെ അരക്ഷിതാവസ്ഥയാവും പ്രശ്‌നം. പാവപ്പെട്ട
കുട്ടികളുടെ പ്രശ്‌നം പട്ടിണിയും കുടുംബകലഹവുമൊക്കെയാവും.


കുട്ടികളെ
കണ്ടെത്തുന്ന ഞങ്ങളെ സംഘങ്ങള്‍പല പേരിലും വിളിക്കാറുണ്ട്. ക്യാച്ചര്‍,
എക്‌സിക്യൂട്ടീവ് എന്നൊക്കെ ഞങ്ങള്‍ക്ക് പേരുണ്ട്. സമീപകാലത്ത് പുറത്തുവന്ന
പറവൂര്‍, കോതമംഗലം, വരാപ്പുഴ കേസുകളിലെല്ലാം ഞങ്ങളുടെ പ്രവര്‍ത്തനം സജീവമായിട്ട്
ഉണ്ടായിരുന്നു. കണ്ടെത്തുന്ന കുട്ടികളുടെ പ്രായം, സൗന്ദര്യം എന്നിവക്കനുസരിച്ചാണ്
ഞങ്ങള്‍ക്ക് പ്രതിഫലം. 10,000-20,000 വരെ ഒരു കുട്ടിക്ക് കിട്ടാറുണ്ട്. കുട്ടിയെ
ലൈംഗികമായി ഉപയോഗിക്കാനും കഴിയും. 'ഇടപാടുകള്‍' എല്ലാം ഇപ്പോള്‍ മൊബൈലിലൂടെയാണ്.
ഇത് ജോലി കുറച്ചുകൂടി സേഫാക്കിയിട്ടുണ്ട്. വലവീശി പിടിച്ചുകഴിഞ്ഞാല്‍ 'നാടു
കടത്തുന്ന' രീതിയുമുണ്ട്. 'എക്‌സ്‌പോര്‍ട്ടിങ്' എന്നാണിതിന് ഞങ്ങള്‍ പറയുക. ഭാഷ
അറിയാത്ത സ്ഥലത്തെത്തിയാല്‍ പിടിക്കപ്പെടാനുള്ള സാധ്യത
കുറയും.
തീരുന്നില്ല... പറയാന്‍ ഇനിയുമുണ്ട് കേസുകള്‍. പക്ഷേ ആരോട്. ..
ആരോട് പറയണം ഞങ്ങളിത്. ദൈവത്തിന്റെ സ്വന്തം നാട് പീഡനങ്ങളുടെ നാടായി
മാറിയിരിക്കുന്നു. സ്ത്രീകള്‍ക്ക് ഇന്നാട്ടില്‍ യാതൊരു സുരക്ഷയുമില്ല. നമ്മുടെ
നാടിന്റെ പോക്ക് എങ്ങോട്ടാണ്. ഓര്‍ക്കുമ്പോള്‍ നടുങ്ങിപ്പോകുന്നു.
പ്രണയശൂന്യമായ രതിയാണ് ചുറ്റും
കപടമായ വിലക്കുകള്‍ ലൈംഗികതയുമായി ബന്ധപ്പെട്ട്
നിലനില്‍ക്കുമ്പോള്‍തന്നെ അതിന്റെ തുറന്ന വിപണിയായി സമൂഹം മാറിക്കൊണ്ടിരിക്കുന്ന
കാഴ്ചയാണ് കേരളത്തിലേത്. ഇത് പോപ്പുലറൈസ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. മകളെ
സ്ത്രീശരീരം മാത്രമായി കാണാനും അത് പൈസ ഉണ്ടാക്കാനുള്ള ഉപാധിയാക്കാനും
ആഗ്രഹിക്കുന്ന അച്ഛനമ്മമാരുടെ എണ്ണം കൂടുകയാണ്. മാധ്യമങ്ങള്‍ എത്രകണ്ട് പെണ്‍വാണിഭ
വാര്‍ത്തകള്‍ കൊടുക്കുന്നുവോ അത്രകണ്ട് ഇത് സമൂഹത്തില്‍
അംഗീകരിക്കപ്പെടുന്നു.
സുഖാന്വേഷികളായി മലയാളികള്‍ മാറി. പണത്തിനുവേണ്ടി
എന്ത് വൃത്തികേടും ചെയ്യാമെന്നായിരിക്കുന്നു. പ്രണയശൂന്യമായ രതിയുടെ ലോകമാണ്
നമുക്കു ചുറ്റും. പ്രണയാധിഷ്ഠിതമായ ലൈംഗികതയിലൂടെ ജീവിതം സുന്ദരമാക്കാന്‍ ആരും
ആഗ്രഹിക്കുന്നില്ല. സെക്‌സ് ഫോര്‍ സെക്‌സ് മാത്രമായി. അടുത്തു കണ്ടു പരിചയപ്പെട്ടു,
അല്ലെങ്കില്‍ മൊബൈലിലൂടെ പരിചയപ്പെട്ടു. പിന്നെ അടുത്തപടി
സെക്‌സാണിപ്പോള്‍.
മാധ്യമങ്ങളാണെങ്കില്‍ 'വെറൈറ്റി' പീഡനങ്ങള്‍ക്ക്
പിറകെയാണ്. 'സാധാരണ പീഡനങ്ങള്‍ വാര്‍ത്തയാക്കി' മടുത്തു. ഇനി ഇത്തരം സംഭവങ്ങള്‍
വാര്‍ത്തയാകണമെങ്കില്‍ പീഡനത്തില്‍ എന്തെങ്കിലും വെറൈറ്റി സംഭവിക്കണമെന്ന് സാരം.
സൂര്യനെല്ലിയും വിതുരയും അക്കാലത്ത് നമ്മളെ അത്ഭുതപ്പെടുത്തി. 'ഇതൊക്കെ കേരളത്തില്‍
തന്നെയോ' എന്നു നമ്മള്‍ മൂക്കത്ത് വിരല്‍വെച്ചു. ഇപ്പോള്‍ പറവൂരും കോതമംഗലവും
വരാപ്പുഴയുമൊക്കെ കേള്‍ക്കുമ്പോള്‍ 'ഓ...ഇത്രയേ ഉള്ളൂ' എന്ന നിസ്സംഗഭാവം.
എല്ലായിടത്തും നഷ്ടം ഇരകള്‍ക്കു മാത്രം. പീഡനത്തിന് ഇരയാകുന്നവള്‍ നീതി തേടുമ്പോള്‍
അന്വേഷിക്കപ്പെടുന്നതും ക്രൂശിക്കപ്പെടുന്നതും അവളുടെ ചാരിത്ര്യത്തെക്കുറിച്ചുള്ള
സംശയങ്ങള്‍. അടുത്തിടെ എന്നെ ഏറെ വേദനിപ്പിച്ച സംഭവമാണ് ട്രെയിനില്‍ സൗമ്യ എന്ന
പെണ്‍കുട്ടി പീഡനത്തിനിരയായി കൊലചെയ്യപ്പെട്ടത്. ആ സംഭവത്തെക്കുറിച്ച് ഒരാള്‍
പത്രത്തിലെഴുതിയ കോളം വായിച്ച് എനിക്ക് ദേഷ്യമല്ല സങ്കടമാണ് വന്നത്. സൗമ്യ
ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ പാടില്ലായിരുന്നു. അതുകൊണ്ടാണ് അത് സംഭവിച്ചത്
എന്നാണയാളുടെ കണ്ടുപിടുത്തം. എന്തൊരു വികൃതമാണ് സമൂഹത്തിന്റെ മനഃസാക്ഷി!
സാറ ജോസഫ് 
ഇരകള്‍ തന്നെ പ്രതികളാക്കപ്പെടുന്ന
സാഹചര്യം
 ഇരകള്‍ തന്നെ പ്രതികളാക്കപ്പെടുന്ന സാഹചര്യം
നിലനില്‍ക്കുന്നു. എല്ലാം ഒരു പീഡനത്തില്‍ അവസാനിക്കുന്നില്ല. അവള്‍ നിരന്തരം
മാനസികമായി റേപ്പ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. മിക്ക പീഡനകേസുകളിലെയും
ഇരകള്‍ക്ക് കേസിന് ഇറങ്ങന്നതിനുമുമ്പുണ്ടായിരുന്ന ആത്മവിശ്വാസം
ചോര്‍ന്നുപോയിരിക്കുന്നു.

വിതുരക്കേസ് ഉദാഹരണമായെടുക്കാം. ഈ കേസ് ഇതുവരെ
കോടതിയില്‍ എടുത്തിട്ടില്ല. മൊഴിയെടുക്കലുകളുടെ നീണ്ട പരമ്പര. 'മൊഴിയെടുക്കുന്നത്
വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യും. പിന്നെ വേറെയിടത്തൊന്നും മൊഴി
കൊടുക്കേണ്ടിവരില്ല' എന്നാണ് ആ കുട്ടിയോട് ആദ്യം പോലീസും അധികൃതരും പറഞ്ഞത്. പക്ഷേ,
പോലീസ് ചോദിക്കുന്നിടത്തെല്ലാം കുട്ടി പീഡനാനുഭവം ആവര്‍ത്തിച്ച്
പറഞ്ഞുകൊണ്ടിരിക്കുന്നു. മനസ്സു തകര്‍ന്ന കുട്ടി, 'ഇനി കേസും വക്കാണവുമൊന്നും വേണ്ട
എനിക്ക് സ്വസ്ഥമായി ജീവിക്കാന്‍ അവസരം ഒരുക്കിയാല്‍ മതിയെന്നാണ്'
പറയുന്നത്.

സൂര്യനെല്ലിയിലെ പെണ്‍കുട്ടിയുടെ സ്ഥിതിയും വളരെ കഷ്ടമാണ്. അവളെ
ദ്രോഹിച്ചവരെല്ലാം മാന്യന്മാരായി ജീവിക്കുന്നു. അവള്‍ക്ക് സ്വന്തം നാടുവിട്ട്
പോകേണ്ടിവന്നു. അവള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റിയില്ല. ജോലിക്ക്
പോകുന്നുണ്ടെങ്കിലും യാത്രയിലും ജോലിസ്ഥലത്തും കുത്തുവാക്കുകള്‍ക്കും
പരിഹാസങ്ങള്‍ക്കും അവളിരയാവുന്നു. പ്രതികളെ തിരിച്ചറിയാന്‍ പരസ്യമായി പരേഡ്
ചെയ്യിക്കുക വഴി അവള്‍ അപമാനിതയാകുന്നു.
പീഡന ഇരകളുടെ മാനസികാവസ്ഥ അതിലും
കഷ്ടമാണ്. പലരും മനോവൈകല്യം ബാധിച്ച അവസ്ഥയിലാണ്. മിക്കവരും ചികിത്സയ്ക്ക്
വിധേയരായിക്കൊണ്ടിരിക്കുന്നു. പലരും ചതിക്കപ്പെട്ടത് അവര്‍ ഏറെ വിശ്വസിച്ച്
സ്‌നേഹിച്ചവരില്‍ നിന്നാണ്. അതൊക്കെ മാനസികമായി അവരെ ദുര്‍ബലരാക്കിയിരിക്കുന്നു.
ഇതിനിടയിലാണ് മൊഴിയെടുക്കല്‍ എന്ന പേരില്‍ പോലീസ് നടത്തുന്ന മാനസികപീഡനം. ചില
കേസുകളില്‍ വനിതാപോലീസുപോലുമില്ലാതെയാണ് മൊഴിയെടുക്കല്‍.

സമൂഹത്തിന്റെ
കണ്ണില്‍ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം ഈ പാവങ്ങളാണ്. പീഡനവിവരം തുറന്നു പറയാന്‍
മടിക്കുന്ന ഒരുപാട് പെണ്‍കുട്ടികള്‍ ഞങ്ങളെ സമീപിക്കാറുണ്ട്. അവരെല്ലാം പറയുന്നത്
കേസിനു പോയാല്‍ കൂടുതല്‍ അപമാനിതയാകുമെന്നല്ലാതെ എന്തു നീതിയാണ് ഞങ്ങള്‍
പ്രതീക്ഷിക്കേണ്ടത് എന്നാണ്.
ഏലിയാമ്മ വിജയന്‍, സെക്രട്ടറി, സഖി, തിരുവനന്തപുരം
കുടുംബം തന്നെ കുരുക്കാകുന്ന അവസ്ഥ
വരാപ്പുഴ, കോതമംഗലം, ഞാറയ്ക്കല്‍ പീഡനക്കേസുകള്‍
അന്വേഷിക്കുന്ന എറണാകുളം റൂറല്‍ എസ്.പി. ഹര്‍ഷിത അത്തല്ലൂരി ആ കേസുകളുടെ
അടിസ്ഥാനത്തില്‍ പീഡനക്കേസുകള്‍ വര്‍ധിക്കുന്നതിന്റെ കാരണങ്ങള്‍
വിശദീകരിക്കുന്നു.
കുടുംബംതന്നെ കുരുക്കാകുന്ന അവസ്ഥയുണ്ട്. അച്ഛനമ്മമാരുടെ
ഭാഗത്തുനിന്നുള്ള അവഗണന പുറത്തെ സ്‌നേഹവാഗ്ദാനങ്ങള്‍ തേടിപോകുന്നതിന് കുട്ടികളെ
പ്രേരിപ്പിക്കുന്നു. അന്വേഷിക്കുന്ന മിക്ക കേസുകളിലും അച്ഛനും അമ്മയും അല്ലെങ്കില്‍
ആരെങ്കിലും ഒരാളോ പ്രതിസ്ഥാനത്ത് വരുന്നു.
പെണ്‍കുട്ടികളുടെ അരക്ഷിതമായ
കുടുംബ പശ്ചാത്തലം. ചിറകിനടിയിലൊതുക്കി സംരക്ഷിക്കേണ്ടവര്‍തന്നെ കൊത്തിപ്പറിക്കുന്ന
അവസ്ഥയുണ്ടാകുന്നു.
ദാരിദ്ര്യവും കുടുംബത്തിലെ താളപ്പിഴകളും കാരണമാണെങ്കിലും
മൂല്യച്യുതിയും ധനാര്‍ത്തിയുമാണ് പ്രധാന പ്രശ്‌നം. അയല്‍ക്കാര്‍ക്ക് എല്ലാ
സുഖസൗകര്യങ്ങളുമുണ്ട് ഞങ്ങള്‍ക്കു മാത്രം ഇല്ല എന്നു തോന്നുമ്പോള്‍ എളുപ്പം പണം
സമ്പാദിക്കാനുള്ള മാര്‍ഗങ്ങള്‍തേടുന്നു. അതിന് മകളുടെ ശരീരം വില്‍ക്കാനും ചിലര്‍
തയ്യാറാവുന്നു.
മിക്ക കേസുകളിലും പെണ്‍കുട്ടി ആദ്യമായി പീഡനത്തിന്
ഇരയാകുന്നത് കാമുകനില്‍ നിന്നാണ്. യഥാര്‍ഥ പ്രണയത്തെ തിരിച്ചറിയാന്‍ പറ്റാത്ത വിധം
കാലം മാറിയിരിക്കുന്നു.

പീഡനത്തിന് ഇരയായവര്‍ അവര്‍ എന്തോ തെറ്റു ചെയ്തു
എന്ന മട്ടിലാണ് സംസാരിക്കുക. വീട്ടില്‍ കള്ളന്‍ കയറിയാല്‍ വീട്ടുകാരന്‍
പ്രതിയാകുന്നതുപോലെ. കൃത്യമായ വിവരങ്ങള്‍ പലപ്പോഴും ഇരകള്‍ പുറത്തു പറയാന്‍
മടിക്കുന്നു, അല്ലെങ്കില്‍ അതിന് പേടിക്കുന്നു.
അശ്ലീലസംസാരവും അശ്ലീല
എസ്.എം.എസ്സുകളുടെ കൈമാറ്റവും പേടിപ്പെടുത്തുംവിധം കൗമാരക്കാരില്‍
വര്‍ധിച്ചുവരികയാണ്. ഇക്കാര്യത്തില്‍ അച്ഛനമ്മമാര്‍ സ്വയം ചോദിക്കേണ്ട ചില
ചോദ്യങ്ങളുണ്ട്. നിങ്ങളറിഞ്ഞോ അറിയാതെയോ മക്കള്‍ മൊബൈല്‍ ഫോണ്‍
ഉപയോഗിക്കുന്നുണ്ടോ?, അതില്‍ കുട്ടി എന്തൊക്കെയാണ് സേവ്
ചെയ്തിരിക്കുന്നത്?
സമാന സംഭവങ്ങളിലെല്ലാം മദ്യം പ്രധാന പ്രതിയാണ്. സ്വന്തം
കുഞ്ഞുങ്ങളെ പീഡിപ്പിച്ച അച്ഛന്മാര്‍ എല്ലാവരും മദ്യപാനികളാണ്....???
.....................ഹര്‍ഷിതഅത്തല്ലൂര...........................................

21 ഡിസംബർ 2012

ഇന്നലെ ഇന്ന് നാളെ.


                         വീണ്ടും  മറ്റൊരു യാത്ര..

കാലത്തിന്‍റെ അനന്ദ മായ  വീഥികളിലൂടെ  താവളം തേടിയുള്ള യാത്ര..

ഇത്  ഇന്നോ ഇന്നലയോ ആരംബിച്ചതല്ല..   യുഗങ്ങളായി  നാം തേടുകയാണ്...
   
         എവിടെ....???

അല്‍പ്പം ആ ശ്വാസത്തിന്‍റെ  നിഴല്‍  കാണുമ്പോള്‍ അത്  അനശ്വര മാണെന്ന്  ന്നാം  

തെറ്റ് തരിക്കുന്നു..   അതിന്‍റെ തണലില്‍ അഭയം തേടും..   വീണ്ടും   തനിച്ചാകുമ്പോള്‍

ഗര്‍ത്തമായ  മോഹങ്ങളെ കുറിച്ചോര്‍ത്ത് വേതനിക്കുന്നു...

നാമറിയാതെ ന്നമ്മില്‍നിന്നും നഷ്ട്ടപെടുന്ന സ്വപ്നങ്ങള്‍.   അവയുടെ

 ഓര്‍മയില്‍ ന്നാം സ്വയം ഹോമിക്കുന്നു...

നാം പിന്നേയും  പ്രതീക്ഷകളുടെ പിറകേപോയി...

മനസിനുള്ളിലെ ഏതോ കോണില്‍ ആരോ ഇരുന്ന് മന്ത്രിക്കുണ്ട് ..

അറിയപെടാത്ത തീരങ്ങളിലേക്കുള്ള നിന്‍റെ ഈ യാത്രയാണ്...

                                  ജീവിതം....???

ന്നാളെയെന്ന സങ്കല്‍പത്തില്‍  സുഖം കണ്ടെ ത്തെണം..


അതാണ്‌ ഒരു ആശ്വാസമെന്ന്..   അവിടെയാണ്  സമാതാനം...

ന്നാളെ  ഇന്നായി  കഴിയുമ്പോള്‍ ഇനിയും  ന്നാളേക്കുവേണ്ടി
ന്നാം കാത്തിരിക്കുന്നു...

മരിച്ചു വീണ ഇന്നലകളുടെ  ശവകുടിരത്തില്‍  വെക്ക്യാന്‍.......


കാലം  കണ്ടെ ടുത്ത വാടാമല്ലി  പൂക്കളാണു    നാളെ.....???

                                                           ***
03 നവംബർ 2012

ദൈവമേ കേരളം വിളിക്കുന്നു???
ദൈവത്തിന്‍റെ സ്വന്തംനാട് എന്‍റെ കേരളം എത്ര സുന്ദരമാണ് ,,
മലയാളിക്ക് അഭിമാനിക്ക്യാവുന്ന ഒട്ടേറെ കാര്യങ്ങള്‍,, കേരള ത്തനിമയുള്ള മലയാളി
ഭാക്ഷയും സംസ്ക്കാരവും ഒരുപോലെ കാത്തുസുക്ഷിച്ചു,,
മറ്റുനാട്ടുകാര്‍ അസുയയോടെനോക്കി കണ്ടവര്‍, എല്ലാ കാര്യത്തിലും മലയാളി മുന്നിലായിരുന്നു,,
ഞാനെന്‍റെ കുട്ടി കാലാത്തെകുറിചോര്‍ത്തുപോയി,,?
കുറേ പിറകോട്ട് നോക്കി യപ്പോള്‍ മനസ്സ് കോരി ത്തരിച്ചു,,കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെല്‍ പ്പാടങ്ങള്‍,,,,

പുഴകള്‍ തോടുകള്‍ പച്ച പുതച്ച തെങ്ങിന്‍തോപ്പുകള്‍, നിഷ്ക്കളങ്കരും അദ്ധുവാനസീല രുമായഒരുപറ്റം മനുഷ്യര്‍,
സ്നേഹ ത്തോടെയും സാഹോദര്യത്തോടെയും ജീവിച്ച നാനാ ജാതിക്കാര്‍ ജന്‍മിത്തവും നാട്ടുവാഴ്ച്ചയും അവസാനിച്ചപ്പോള്‍,
പുതിയ ഉദയംകണ്ട മലയാളി ഒത്തൊരുമയോടെ ജീവിചു,,രാഷ്ട്രിയപ്രഭുദതയുള്ള മലയാളി ജാതി മത വിത്യാസമില്ലാതെ എല്ലാ ആഗോഷങ്ങളും
ഒരുമിച്ച് ആഗോഷിച്ചു,, നാട്ടു വഴികളിലൂടെയും വയല്‍വരംബിലൂടെയും ഓടി ക്കളിച്ചു വളര്‍ന്ന നല്ലദിനങ്ങള്‍,,
നെല്‍വയലുകളില്‍ പാറി പറന്നിരുന്ന മിന്നാ മിന്നി കൂട്ടങ്ങളെ പിടിച്ച് കുപ്പിയിലാക്കി വെളിച്ചമാക്കി കളിച്ചഓര്‍മകള്‍,,
കശുമാവും ച്ചക്കയും മാങ്ങയും ഞ്ഞാവല്‍ മരവും സമ്രിതി യോടെ വളര്‍ന്നു നിന്നിരുന്ന വീട്ടു മുറ്റങ്ങള്‍,, ഇലഞ്ഞി പൂപെറുക്കി മാലകോര്‍ത്ത്‌കഴുത്തിലണിഞ്ഞ നല്ലഓര്‍മകള്‍,,
മഞ്ചാടി ക്കുരു പെറുക്കി കുപ്പിയില്‍ സൂക്ഷിച്ചിരുന്ന കുട്ടികാലം, കൊയിതൊഴിഞ്ഞ
നെല്‍പ്പാടങ്ങളില്‍ പച്ചക്കറി ക്രിഷിയിറക്കി കാര്‍ഷിക കേരളം വിഷുക്കണി കണ്ടുണര്‍ന്നിരുന്നകാലം,,
ഓണവും വിഷുവും നാടിന്‍റെ ഉത്സവമാക്കി,, വലിയ തറവാടുകളും നാലുകെട്ടും നടുമുറ്റവും കൂട്ടുകുടുംബ സംഭ്രതായവും
ക്ഷേത്ര കലകളും മലയാളിയെ സംസ്ക്കാര സംബന്നമാക്കി,, കുട്ടിത്തം വിട്ട് യവ്വനത്തിലെത്തിയപ്പോഴും നല്ല കാഴ്ചകളായിരുന്നു,,

മലയാള മാസത്തെ കുറിച്ച്പറയുംബോള്‍ തന്നെ ഒരോമാസത്തിനും അതിന്‍റെതായ പ്രത്യേക തകള്‍,, മകരത്തില്‍ മഞ്ഞും
തുലാവര്‍ഷത്തില്‍ മഴയും തിരുവാതിരയും ആങ്ങിനെ ഓ ര്‍ത്ത് പറയുംബോള്‍ മനസ്സ് കുളിരണ്,,
നാടന്‍കലകള്‍ മലയാളി എന്നും നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരുന്നു,,ആനയും അംബാരിയും ക്ഷേത്ര ഉത്സവങ്ങളും,
കേരളത്തിലെല്ലാതെ മറ്റെവിടെയാണ് കാണാന്‍കഴിയുക, കഥയും കവിതയും എഴുതി മലയാളിയെ മത്തുപിടിപ്പിച്ച ലോകോത്തര എഴുത്തുകാര്‍,,

വൈക്ക്യം മുഹമ്മദ് ബഷിറും സ്.കെ പോറ്റക്കാടും വിജയനും മാതവികുട്ടിയും ആങ്ങിനെ അനേകം എഴുത്തുകാര്‍,
ജീവിത ഗന്തമുള്ള കഥ കളെഴുതി മലയാളികള്‍ ആര്‍ത്തിയോടെ വീണ്ടും വീണ്ടും വായിച്ചു തീര്‍ത്ത കഥകള്‍,,
തിന്മകള്‍ക്കെതിരെ തൂലിക പടവാളാക്കി... സാഹിത്യ ചര്‍ച്ചകളും കൂട്ടായ്മകളും മലയാളിയുടെ മറ്റൊരുപ്രത്യേ കതയായിരുന്നു,,
കഥ പറഞ്ഞ് പറഞ്ഞ് കേരള ജനതയെ മത്തുപിടിപ്പിച്ച സാംമ്പശിവനും മറ്റും കഥാപ്രസങ്കം എന്ന കഥ പറച്ചിലിനെ ജനകീ യമാക്കി നിലനിര്‍ത്തിയിരുന്നു,,
അക്ഷേ പഹാസ്യത്തിലുടെ കേരളക്കരയെ പൊട്ടിച്ചിരിപ്പിച്ച ‍കുഞ്ചന്‍‍നഭ്യാരുടെ നാട്,,
ഉത്സവപറമ്പുകളില്‍ ഇടിമുഴക്കം പോലെ അവതരിപ്പിച്ചിരുന്ന നാടകങ്ങള്‍ മലയാളിയുടെ ജീവിത ശൈലി തന്നെ
മാറ്റിമറിക്യാന്‍ പോന്നവയായിരുന്നു,,അതുപോലെതന്നെ എഴുപതുകളിലും എണ്‍പതുകളിലുംഒക്കെപിറവികൊണ്ട മലയാളസിനിമകള്‍
ഇന്നും ക്ലാസിക്കുകളായി നിലന്നില്‍ക്കുന്നു,, മലയാള ഗാന ശാഖയും അതുപോലെത്തെന്നെ.. മലയാളിഹൃദയത്തില്‍ ഏറ്റുവാങ്ങി,,
പ്രണയവും വിരഹവും വേദനയും ഒക്കെ മലയാളിയുടെ മനസ്സി ലേക്ക്ആഴ്ന്നിറങ്ങിയിരുന്ന കാലം,,
പത്മരാജനും ഭരതനു മൊക്കെ മലയാളിക്ക് പകര്‍ന്നുനല്‍കിയ ചല ച്ചിത്രാനുഭവങ്ങള്‍,,
മലയാളിയെ പ്രഭുദ്ധരാക്കാന്‍ ഇവകൊക്കെ കഴിഞ്ഞിരുന്നു,,രാഷ്ട്രിയവും സാഹിത്യവും ഒരുപോലെ ചര്‍ച്ച ചെയ്തിരുന്നു,,

ആ ക്രമണങ്ങള്‍ നന്നേകുറവായിരുന്ന കാലം നമ്മുടെ അമ്മ പെങ്ങമാരോക്കെ സുരക്ഷിതരായിരുന്നകാലം,,
ഒരുപറ്റം മനുഷ്യസ്നേഹികള്‍ ജീവിച്ചിരുന്ന കാലം,,ആ നല്ലനാളുകളിലേക്ക് തിരിച്ചു പോകാന്‍കഴിഞ്ഞിരുന്നെ ങ്കില്‍,,
എന്നോര്‍ക്കുംബോള്‍ മനസ്സ്‌ പൂത്തുലയുന്നു,, പക്ഷെ ഇന്നിലേക്ക് നോക്കുംബോള്‍ ഹൃദയം തകരുന്ന കാഴ്ച്ചയും വാര്‍ത്തയുമാണ്
കാണുന്നതും കേള്‍ക്കുന്നതും,, മുകളില്‍ പറഞ്ഞ തൊന്നും ഇന്നില്ല,,

ഉണ്ടങ്കി‍ല്‍തനെ പേര്നിലനിര്‍ത്താന്‍ വേണ്ടിമാത്രം,, നല്‍വയലുകളല്ലാം കോഗ്രിറ്റു വനങ്ങളായി,,
നാട്ടു വഴികളില്ല നാലുകെട്ടില്ല നടുമുറ്റമില്ല എല്ലാം പുതു മയിലേക്കുമാറി, കൂട്ട് കുടുംബം അണു കുടുംബത്തിലേക്കും,,,
സ്നേഹമില്ല സഹോദര്യമില്ല എല്ലാംമാറി എല്ലാം കച്ചോട വല്‍ക്കരിക്യപെട്ടു,,
സല്‍ ഫോണും ഇന്‍റര്‍നെറ്റും മലയാളിയെ നാശത്തിലേക്കടുപ്പിച്ചു സ്നേഹവും കാരുണ്യവും കൈവെടിഞ്ഞു,,

ഗള്‍ഫുപണത്തിന്‍റെ കുത്തൊഴുക്കില്‍ പലതുംഒലിച്ചുപോയി,,ആര്‍ക്കും ആരേയും ഭഹുമാനമില്ലാതെയായി,,
വിശേഷദിവസങ്ങള്‍ ക്കുടിച്ചു കൂത്താടി കജനാവ്നിറച്ചു,, പുറത്ത്‌ വിടുന്നകണക്കുകള്‍കേട്ട്‌ മൂക്കത്ത് വിരല്‍
വെക്കുന്നത് ഏറെയും മദ്യപന്‍ മാര്‍തന്നെ, കുടുംബ ഭദ്രത തീരെയില്ലാതായി,,

വില്ലകളും ഫ്ലാറ്റുകളും മലയാളി സംസ്ക്കാരത്തെ മാറ്റിമറിച്ചു,, ക്കൂടുതല്‍ അധ്യാനമില്ലാതെ പണമുണ്ടാക്കാന്‍ മലയാളി ശിലിച്ചു,,
തട്ടിപ്പിലും വെട്ടിപ്പിലും മലയാളി മുന്‍പന്തിയില്‍തന്നെ, തട്ടിപിന് ഇരയാകുന്നവരില്‍ ഏറെയും മലയാളികള്‍ ,,
വികസനമില്ലാന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ വിളിച്ചു കൂകുംമ്പോഴും ന്നമ്മുടെ കൊച്ചു നഗരങ്ങള്‍ മെട്രോ സിറ്റികളായിമാറുന്നു,
വികസനത്തിന്‍റെ പെരുംപറഞ് മലയാളക്കരയെ വെട്ടിമുറിച്ച് വില്‍ക്കാനു ള്ളശ്രമം ദൈവമേ അങ്ങയെ പോലെ ഞങ്ങളും ദുഖിതരാണ്,?

ഏതു മേഖലയിലേക്ക് നോക്കിയാലും മാഫിയ സങ്കങ്ങളുടെ തേര്‍വാഴ്ച്ച ഭൂമാഫിയ മദ്ധ്യമാഫിയ മണല്‍മാഫിയ,
അങ്ങിനെ നീളുന്നു ആപട്ടിക,, കൊട്ടേഷന്‍ ട്ടീമുകളുടെ പക പോക്കല്‍ തെരുവ് യുദ്ധ മായി മാറുന്നു,,
തല അറുത്തെടുക്കാനും കൈകാലുകള്‍ വെട്ടി മാറ്റാനും ഒരു മടിയുമില്ലാത്ത പുതു തലമുറ,
തെരുവോരങ്ങളില്‍ പിടഞ്ഞുവിഴുന്ന മനുഷ്യര്‍ ജീവനുവേണ്ടി ‍കേഴുമ്പോള്‍ അവ ചിത്രങ്ങളാക്കി സോഷ്യല്‍ നെറ്റ് വര്‍ ‍ക്കുകളില്‍
പോസ്റ്റ്‌ചെയ്തു രസിക്കുന്നു,,അപകടത്തില്‍പെട്ടവര്‍ ചോരവാര്‍ന്ന് മരിക്കുന്നു,കാരുണ്യം പാടെ ഇല്ലാതായി,

ബ്ലേട് കംബനികള്‍ കൂണ്‌പോലെ മുളച്ചുപൊന്തി ആടംഭരജീവിതം മലയാളിക്ക് ഒഴിച്ചുകൂടാന്‍പറ്റാതെയായി,
അതുകൊണ്ട് തന്നെ കുടുംബ ആത്മഹത്യകള്‍പെരുകി, പണമിടപാട് സ്ഥാപനങ്ങളുടെ ചൂഷണവും കാര്‍ഷിക തകര്‍ച്ചയും
കര്‍ഷകനെ ആത്മഹത്യയിലേക്ക് നയിക്കുന്നു,, കര്‍ക്കിടകത്തില്‍ പോലും മഴ ലഭിക്യാതെ കേരളം വരണ്ടുണങ്ങുന്നു.... സ്വന്തം സുകത്തിനും സൌകര്യത്തിനും വേണ്ടി മാതാപിതാക്കളെ വൃദ്ധ സദ നങ്ങളിലാക്കുന്നു,

ഇത്രയേറെ വൃദ്ധ സദനങ്ങളുള്ള ഒരുനാട് മറ്റെവിടെ കാണാന്‍കഴിയും,, മലയാളിക്ക് ഒരു ലജ്ജയുമില്ല,,,
വിവാഹങ്ങള്‍ കംമ്പോള വല്‍ ക്കരി ക്യപെട്ടു, വിവാഹ മോജനങ്ങള്‍ പെരുകി സഹിഷ്ണത എവിടെയുമില്ല.. നൊന്തു പ്രസവിച്ച കുഞ്ഞിനെ
പെരുവഴിയില്‍ ഉപേക്ഷിക്യാനും വില്‍കാനും വരെ സഹോദരിമാര്‍ തയ്യാറായി,, സ്വന്തം കുടുംബത്തില്‍നിന്ന് തന്നെപെണ്‍കുട്ടികള്‍
പീഡിപ്പിക്യപെട്ടു, അവര്‍തന്നെ മക്കളെ മറ്റുള്ളവര്‍ക്ക്‌ കാഴച്ചവെക്കുന്നു പിഞ്ഞു കുഞ്ഞുങ്ങളെ പോലും
കമാര്‍ത്തിക്ക് വേണ്ടിഇരയാക്കുന്നു,, ചെറിയ സംശയങ്ങളുടെ പേരില്‍ പോലും പിടിക്ക്യപെടുന്നവരെ ജനമദ്ധ്യത്തില്‍ അടിച്ചുകൊല്ലുന്നു,,

പ്രഭുദ്ധ കേരളം സംസ്കാര സൂന്യരുടെ നാടായിമാറുന്നു,, നമ്മുടെ പൂര്‍വീകര്‍ തെളിച്ച വഴികളില്‍നിന്നും പുതു തലമുറ വഴിമാറി നടക്കുന്നു,?
ആര്‍ക്കും ആരിലും നിയന്ത്രണമില്ല, സ്നേഹവും കാരുണ്യവും മലയാളിയില്‍ ന്നിന്നുംഅകലുന്നു,, എന്നാലും ചിലനല്ല മനസ്സ് കള്‍ ജീവിച്ചിരിപ്പുള്ളത്
കൊണ്ട് വലിയ വലിയ അത്യാഹിതങ്ങളില്‍ നിന്നും നാം രക്ഷപെടുന്നു,, ദൈവമേ അങ്ങയുടെ സ്വന്തം നാടല്ലെയിത് ഇതല്ലാം കണ്ട്‌
മനം മടുത്തിട്ടാണോ അങ്ങ് ഞങ്ങളെ കൈവെടിഞ്ഞത്,, ആ പഴയ നല്ല നാളുകളിലേക്ക് ഞങ്ങളെ തിരികെ കൊണ്ടുപോയില്ലങ്കിലും,,,
പുതു തലമുറയെ രക്ഷിക്യാനെങ്കിലും അങ്ങ് വീണ്ടുംവരണം,, ദൈവത്തിന്‍റെ സ്വന്തം നാടായ കൊച്ചു കേരളത്തിലേക്ക്,,,
ഞങ്ങള്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കും,,,,,,,

                                                            ,,,,,,അബ്ദുള്ള തളിക്കുളം,,,,,,

30 ഓഗസ്റ്റ് 2011

എന്‍റെനാട് തളികുളത്തിനെകുറിച്ച്,

സ്നേഹ തീരം തളിക്കുളം


        എന്‍റെ    നാട്      തളികുളത്തിനെകുറിച്ച്...                                                                 തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കില്‍ തളിക്കുളം ബ്ളോക്കിലാണ് തളിക്കുളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിന്‍റെ വിസ്തീണ്ണം 10.89 ച.കി.മീറ്ററാണ്. പഞ്ചായത്തിന്‍റെ  അതിരുകള്‍ കിഴക്ക് മണലൂര്‍, അന്തിക്കാട്, നാട്ടിക പഞ്ചായത്തുകള്‍, വടക്ക് വാടാനപ്പിള്ളി
പഞ്ചായത്ത്, പടിഞ്ഞാറ് അറബിക്കടല്‍തെക്ക് നാട്ടിക പഞ്ചായത്ത് എന്നിവയാണ്. തൃശൂര്‍ പട്ടണത്തില്‍നിന്ന് 15 കി മീ തെക്ക് പടിഞ്ഞാറായി തളിക്കുളം സ്ഥിതിചെയ്യുന്നു. പ്രസിദ്ധമായ ഗുരുവായൂരില്‍ നിന്ന് 20 കി മീ തെക്കുഭാഗത്ത് ഹൈവേ 17- സ്ഥിതി ചെയ്യുന്ന കേരളത്തിലെ തീരദേശ പഞ്ചായത്തുകളിലൊന്നാണിത്. കടല്‍ തീരത്തിനുപച്ചപിടിച്ചു കിടന്ന
പാടങ്ങളും വിവിധ വിളകളാല്‍സമൃദ്ധമായ കരസ്ഥലങ്ങളും നാനാവൃക്ഷ സമൃദ്ധമായ മേല്‍പറമ്പുകളും ചെറുകുന്നുകളും, കിഴക്ക് കനോലി കനാലും ആയി കിടന്നിരുന്ന ഈ ഗ്രാമത്തിന്‍റെ സുന്ദരദൃശ്യം പ്രശംസനീയമാണ്.
കേരളത്തിലെ വ്യത്യസ്ഥ കാര്‍ഷിക കാലാവസ്ഥാ മേഖലകളില്‍ തീരദേശ  മണല്‍ മേഖലയിലാണ് ഈ പഞ്ചായത്ത് ഉള്‍പെടുന്നത്. മലബാറിലെ ജന്മിമാരുടെ ആര്‍ ഭാടകരമായ ജീവിതരീതിയെക്കുറിച്ച് ലോഗന്‍സ് മാന്വലില്‍ വിശദീകരിക്കുന്ന കാര്യങ്ങള്‍ തളിക്കുളത്തെ സംബന്ധിച്ചും പ്രസക്തമായിരുന്നു. ജന്മി തറവാടുകളെ കുറിച്ച് ലോഗന്‍ പറയുന്നത് ഇപ്രകാരമാണ്: “പടി കടന്ന് വീട്ടു മുറ്റത്തേക്ക് നടന്നാല്‍ ആദ്യം ശ്രദ്ധിക്കുക വീടിനെ പുല്‍കി നില്‍ക്കുന്ന ഫലവൃക്ഷങ്ങളും സസ്യലതാദികളും വീട്ടുപറമ്പിനെ മുഴുവന്‍ ആശ്ളേഷിച്ചുകൊണ്ട്
വാരിച്ചൊരിയുന്ന സുഖശീതളിമയാണ്. തെങ്ങ്, ഇരുണ്ട് മിനുത്ത ഇലകള്‍ മുറ്റിത്തഴച്ച് നില്‍ ക്കുന്ന പിലാവ്, രണ്ടും ചേര്‍ന്ന് വിരിച്ചുതരുന്ന സമൃദ്ധമായ തണല്‍, നീണ്ട് മെലിഞ്ഞ അടക്കാമരങ്ങള്‍, നീണ്ട് വിശാലമായ ഇലകള്‍ പച്ചില പന്തലിടുന്ന വാഴകള്‍ഇതൊക്കെ ചേര്‍ന്ന് ഗൃഹാന്തരീക്ഷത്തില്‍ ആസ്വാദ്യത പകരുന്നു. കാല്‍ ക്കീഴിലുള്ള ഭൂമിക്ക് നിതാന്തമായ ഒരു കുളിര്‍മ്മ. ഏപ്രില്‍, മെയ് മാസങ്ങളിലെ കത്തിക്കാളുന്ന വേനല്‍ചുടിലും സുഖദായകരമായ ഒരു ഉണര്‍വ്വ്.തളിക്കുളത്തിന്‍റെ പടിഞ്ഞാറ് ഭാഗത്ത് മത്സ്യ ത്തൊഴിലാളികളാണ് അധിവസിച്ചിരുന്നത്.മത്സ്യബന്ധനത്തിനു പുറമെ ഇവര്‍ കാര്‍ഷിക വൃത്തിയിലും ഏര്‍പെട്ടിരുന്നു.അവരുടെ കൂട്ടത്തില്‍ ദാരാളം ഭൂമി കൈവശമുള്ളവരും ഉണ്ടായിരുന്നു. മാളിക വീടും നെല്ലറകളുമുള്ള
കുടുംബക്കാരായിരുന്നു പലരും.നിരന്തരമായുണ്ടായ കടലാക്രമണം മൂലം ഇവരുടെ താമസസ്ഥലം നഷ്ടപ്പെടാനിടയാവുകയും തല്‍ ഫലമായി വളരെ പേര്‍ വില്ലേജിന്‍റെ കിഴക്കു ഭാഗത്ത് കുടിയേറാ‍ന് നിര്‍ബന്ധിതരാകുകയുംചെയ്തു     ഇനിയുമുണ്ട് ഏറെവിശേഷണങ്ങള്‍ ....